ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റാണ്.ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
തൊഴിലുറപ്പ് പദ്ധതി

 

പദ്ധതി പരിചയം

2005 സെപ്റ്റംബർ 5-ന് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഗ്രാമീണ മേഖലയിലെ അസംഘടിത തൊഴിലാളികൾക്ക് തൊഴിൽ അവകാശം ഉറപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ തൊഴിൽ എന്ന മൗലികാവകാശം സംരക്ഷിക്കുന്നതിനും വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിനും തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ പദ്ധതി നടപ്പാക്കൽ

കേരളത്തിലെ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും പ്രകൃതി വിഭവ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി നീർത്തടാധിഷ്ഠിത വികസന കാഴ്ചപ്പാടോടെയാണ് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുക, സ്ത്രീ ശാക്തീകരണം ഉറപ്പാക്കുക, കാർഷികോൽപാദനം വർദ്ധിപ്പിക്കുക, മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

സ്ത്രീ ശാക്തീകരണത്തിൽ പദ്ധതിയുടെ പങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്ത്രീ സൗഹൃദ സമീപനത്തിലൂടെയാണ് നടപ്പാക്കുന്നത്.

  • തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുന്നു.
  • തൊഴിൽ ചെയ്യുന്നവരിൽ കുറഞ്ഞത് മൂന്നിലൊന്ന് സ്ത്രീകൾ ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
  • തൊഴിലിടങ്ങളിൽ കുടിവെള്ളം, പ്രഥമ ശുശ്രൂഷ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നു.
  • തൊഴിലാളികളുടെ വേതനം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നു.
  • പ്രവൃത്തികളുടെ ആസൂത്രണത്തിലും മേൽനോട്ടത്തിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

2025-26 സാമ്പത്തിക വർഷത്തിലെ നേട്ടങ്ങൾ

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആകെ 9 കോടി 7 ലക്ഷം രൂപ വിനിയോഗിച്ചു.

ചെലവ് വിശദാംശങ്ങൾ

ഇനംതുക
ആകെ ചെലവ്₹9.07 കോടി
തൊഴിലാളികൾക്ക് നൽകിയ വേതനം₹8.02 കോടി
മെറ്റീരിയൽ ഫണ്ട്₹43.2 ലക്ഷം
അര്‍ദ്ധ വിദഗ്ദ്ധ വേതനം₹28 ലക്ഷം

നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ

  • ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും
  • കളിസ്ഥല വികസനം
  • നഴ്സറി സ്ഥാപിക്കൽ
  • വൃക്ഷത്തൈ നടീൽ
  • തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ
  • കണ്ടൽ നടീൽ
  • കയർ ഭൂവസ്ത്രം ഉപയോഗിച്ച് തോടുകളുടെ നവീകരണം
  • വ്യക്തിഗത ശൗചാലയ നിർമ്മാണം
  • ആട്ടിൻകൂട് നിർമ്മാണം
  • കാലിത്തൊഴുത്ത് നിർമ്മാണം
  • സാനിറ്റേഷൻ പിറ്റുകളുടെ നിർമ്മാണം

തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾ

വിഭാഗംഎണ്ണം
ആകെ കുടുംബങ്ങൾ8338
പട്ടികജാതി281
പട്ടികവർഗ്ഗം36
പൊതുവിഭാഗം8021

 

staff