ഓഡിറ്റ് റിപ്പോര്‍ട്ട് 2022-23
കേരള സർക്കാർ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
www.ksad.kerala.gov.in
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്
ഓഡിറ്റ് റിപ്പോർട്ട്
2022-2023
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ആലപ്പുഴ-688001
ഇ-മെയിൽ: ddhglfalpy@gmail.comഫോൺ : 0477-2252753
(രജിസ്റ്റർ ചെയ്തു കൈപ്പറ്റ് ചീട്ടു സഹിതം)
നമ്പർ: KSA.ALP.P-11/1020/2023
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്
ജില്ലാ ഓഡിറ്റ് കാര്യാലയം
ആലപ്പുഴ-688001
തീയ്യതി: 03/10/2023
ഇ-മെയിൽ: ddhglfalpy@gmail.com
ഫോൺ: 0477-2252753
ഡെപ്യൂട്ടി ഡയറക്ടര്‍
പ്രസിഡന്റ് (സെക്രട്ടറി മുഖേന)
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്
സർ,
വിഷയം : മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച്.
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1)ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയക്കുന്നു.
ഈ റിപ്പോർട്ടിലെ ഭാഗം 1,3 എന്നിവയിലെ ഖണ്ഡികകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസ്തുത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ് .
ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും , ഓഡിറ്റ് റിപ്പോർട്ടിന്റെയും അതിന്മേൽ എടുത്ത തീരുമാനത്തിന്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. (കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 14,15)) കാണുക.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്‌തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്. (ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം സെക്ഷൻ 15(1) ചട്ടം 20,23, (1997 കേരള പഞ്ചായത്ത് രാജ്-പരിശോധനാരീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങളിലെ ചട്ടം 21(1)(2)) എന്നിവ കാണുക.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടര്‍
പകർപ്പ്:
1) ഡയറക്ടര്‍, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം (ഉ.പ.സ),
2) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ആലപ്പുഴ.
3) കാര്യാലയ പകര്‍പ്പ്.
നമ്പർ: KSA.ALP.P-11/1020/2023
തീയ്യതി: 03/10/2023
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്.
(1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 , 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, (1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം-വകുപ്പ് 215(4)) എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വർഷത്തെ ധനകാര്യപത്രിക ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. സ്ഥാപനം 01-04-2022 മുതൽ 30-06-2023 തീയതി വരെ വിവിധ ഇനങ്ങളിലായി നടത്തിയ പണം പിരിവ്,അവയുടെ ഒടുക്ക്,വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ എന്നിവയും പരിശോധിച്ചു.
ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 24 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 18 എണ്ണത്തിനു മറുപടി ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഓഡിറ്റ് അന്വേഷണക്കുറിപ്പുകളിൽന്മേലുള്ള തുടർ നടപടികൾ സ്ഥാപനം സ്വീകരിക്കേണ്ടതാണ്.
സ്ഥാപനത്തിൽ നിന്ന് ലഭ്യമായ രജിസ്റ്ററുകളുടെയും രേഖകളുടെയും വിവരങ്ങളുടെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓഡിറ്റ് പരാമർശങ്ങൾ 20-07-2023 തിയതിയിലെ ഓഡിറ്റ് സമാപന യോഗത്തിൽ അവതരിപ്പിക്കുകയും മറുപടി പരിഗണിക്കുകയും ചെയ്ത ശേഷമുള്ള പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം നൽകിയ തെറ്റായ വിവരങ്ങളുടെയോ വിശദാംശങ്ങളുടെയോ അടിസ്ഥാനത്തിൽ തയ്യാറാക്കി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാര്യത്തിലും, സ്ഥാപനം ഓഡിറ്റിന് ലഭ്യമാകാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഓഡിറ്റ് ഏജൻസി/പരിശോധനാ വിഭാഗം പിന്നീട് കണ്ടെത്തുന്ന അപാകതകളിലും കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് യാതൊരു ഉത്തരവാദിത്തവുമില്ല.
(എ)ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| രാജീവ് ആര്‍ | ഡെപ്യൂട്ടി ഡയറക്ടര്‍ | 10-07-2023 | 20-07-2023 |
ഓഡിറ്റിന് വിനിയോഗിച്ച സമയം :
| തീയതി (മുതൽ) | തീയതി (വരെ) |
| 10-07-2023 | 20-07-2023 |
ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ:
ശ്രീമതി മായ വി., ഓഡിറ്റ് ഓഫീസര്‍(ഹ.ഗ്രേ.)
ശ്രീമതി ജാക്വലിന്‍ പി.ഡബ്ലിയു., സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍
ശ്രീമതി രഞ്ജു പ്രകാശ്, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍
ശ്രീമതി ലേഖ പി.കെ., ഓഡിറ്റര്‍
(ബി)നിർവഹണാധികാരികൾ
| പേര് | ഔദ്യോഗിക പദവി | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീമതി . പി . പി . സംഗീത | പ്രസിഡന്റ് | 01-04-2022 | 31-03-2023 |
| ശ്രീമതി . രേഖ . കെ | സെക്രട്ടറി | 01-04-2022 | 31-03-2023 |
നിർവ്വഹണഉദ്യോഗസ്ഥർ
| പേര് | ഉദ്യോഗപ്പേര് | തീയതി (മുതൽ) | തീയതി (വരെ) |
| ശ്രീ . അക്ഷയ് ശശിധരന്‍ | കൃഷി ഓഫീസര്‍ | 01-04-2022 | 31-03-2023 |
| ഡോ . അര്‍ച്ചന | മെഡിക്കല്‍ ഓഫീസര്‍, സി.എച്ച്.സി | 01-04-2022 | 31-03-2023 |
| ഡോ . താഹിറ പി . എ | മെഡിക്കല്‍ ഓഫീസര്‍ ,ഹോമിയോ | 01-04-2022 | 31-03-2023 |
| ഡോ വിഷ്ണു സോമന്‍ | വെറ്ററിനറി സര്‍ജ്ജന്‍ | 01-04-2022 | 31-03-2023 |
| ശ്രീമതി . ധന്യ ആര്‍ | ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ | 01-04-2022 | 31-03-2023 |
| ശ്രീമതി . അഞ്ജു ജോര്‍ജ്ജ് | അസിസ്റ്റന്റ് എഞ്ചിനീയര്‍ | 01-04-2022 | 31-03-2023 |
| ശ്രീമതി . മേരി ഫെര്‍ണാണ്ടസ് | വി ഇ ഒ ( ചെട്ടികാട് സര്‍ക്കിള്‍ ) | 01-04-2022 | 05-01-2023 |
| ശ്രീമതി . സൌമ്യ | ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ | 01-04-2022 | 31-03-2023 |
| ശ്രീമതി . ആഷ മോള് | സബ് ഇന്‍സ്പെക്റ്റര്‍ ഓഫ് ഫിഷറീസ് | 01-04-2022 | 31-03-2023 |
| ശ്രീമതി . രാജശ്രീ ജെ | അസിസ്റ്റന്റ് സെക്രട്ടറി | 01-04-2022 | 31-03-2023 |
| ശ്രീ .വിഭു ആര്‍ | വി ഇ ഒ ( വളവനാട് സര്‍ക്കിള്‍ ) | 01-04-2022 | 27-02-2023 |
| ശ്രീ . ആന്റണി റോഷന്‍ കാര്‍ഡോസ് | വി ഇ ഒ ( വളവനാട് സര്‍ക്കിള്‍ )അധിക ചുമതല | 28-02-2023 | 09-03-2023 |
| ശ്രീ . ഹാഷിഫ് എച്ച് | വി ഇ ഒ ( വളവനാട് സര്‍ക്കിള്‍ ) | 10-03-2023 | 31-03-2023 |
| ശ്രീമതി . ഹാഷ്മി രാജ് | വി ഇ ഒ ( കാട്ടൂര്‍ സര്‍ക്കിള്‍ ) | 01-04-2022 | 31-03-2023 |
| ശ്രീമതി . എന്‍ . ആര്‍ . സീത | ഹെഡ്മിസ്ട്രസ്, എസ് . സി . എം . വി . ജി . ഗവ . യു. പി എസ് | 01-04-2022 | 01-07-2022 |
| ശ്രീ . ധനപാല്‍ | ഹെഡ് മാസ്റ്റര്‍ , എസ് . സി . എം . വി . ജി . ഗവ . യു. പി എസ് | 02-07-2022 | 31-03-2023 |
| ശ്രീമതി ഹാഷ്മി രാജ് | വി.ഇ.ഒ.(ചെട്ടികാട് സര്‍ക്കിള്‍) | 06-01-2023 | 31-03-2023 |
ഉള്ളടക്കം
| ക്രമ നം | ഭാഗം 1 | ഖണ്ഡിക നമ്പർ |
| 1 | ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | 1-1 |
| 2 | പത്രികകളും വാര്‍ഷികകണക്കുമായി പൊരുത്തപ്പെടുന്നില്ല | 1-1-1 |
| 3 | സമയബന്ധിതമായി ഡിമാന്റ് എന്‍ട്രികള്‍ രേഖപ്പെടുത്തുന്നില്ല | 1-1-2 |
| 4 | അക്കൌണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷികകണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല | 1-1-3 |
| 5 | ബാങ്ക്പാസ് ബുക്കിലെ നീക്കിയിരുപ്പും വാര്‍ഷികകണക്കുമായി പൊരുത്തപ്പെടുന്നില്ല | 1-1-4 |
| 6 | ജനറല്‍പര്‍പ്പസ് ഫണ്ട് വാര്‍ഷികകണക്കിലെ വരവും എസിആറും തമ്മില്‍ പൊരുത്തപ്പെടുന്നില്ല | 1-1-5 |
| 7 | എസ് സി പി ഫണ്ട് 20,000 /- രൂ ലാപ്സായി -വാര്‍ഷികകണക്കും എസിആറും തമ്മില്‍ പൊരുത്തപ്പെടുന്നില്ല | 1-1-6 |
| 8 | മെയിന്റനന്‍സ് ഫണ്ട് റോഡ് ഒരു അലോട്ട്മെന്റ് സാംഖ്യയില്‍ വരവ് വന്നില്ല, തുക ലാപ്സ് ആയി | 1-1-7 |
| 9 | തുക ചെലവ് ചെയ്ത ഉദ്ദേശ്യം പ്രതിഫലിപ്പിക്കുന്ന ശീര്‍ഷകത്തില്‍ ചെലവ് ബുക്ക് ചെയ്തിട്ടില്ല | 1-1-8 |
| 10 | വാര്‍ഷികകണക്കിലെ തുകകളും രജിസ്റ്ററില്‍ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല | 1-1-9 |
| 11 | കുടിശ്ശിക ഡിമാന്റ് രജിസ്റ്റര്‍ ജേണല്‍ വൌച്ചര്‍ എന്നിവ പരിശോധിച്ചതില്‍ കുടിശ്ശിക തുകയ്ക്ക് അനുസൃതമായി പ്രൊവിഷന്‍ രേഖപ്പെടുത്തിയിട്ടില്ല | 1-1-10 |
| 12 | സംയുക്ത പ്രോജക്ടുകള്‍ക്കായുള്ള ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ജില്ലാപഞ്ചായത്ത് വിഹിതവും മുന്നിരിപ്പ് തുടരുന്നു | 1-1-11 |
| 13 | തൊഴിലുറപ്പ് പദ്ധതിയുടെ ക്യാഷ് ബുക്ക് പ്രകാരമുള്ള വരവ്-ചെലവുകള്‍ വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല | 1-1-12 |
| 14 | ലോണ്‍ തിരിച്ചടവ് - വാര്‍ഷികകണക്കും രജിസ്റ്ററും പൊരുത്തപ്പെടുന്നില്ല | 1-1-13 |
| 15 | ജേണല്‍ വൌച്ചറുകളെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ അനുബന്ധ രേഖകള്‍ ഇല്ല | 1-1-14 |
| 16 | B4 ഷെഡ്യൂളില്‍ ചെലവ് ചെയ്യാതെ തുക അവശേഷിക്കുന്നു | 1-1-15 |
| 17 | ബജറ്റ് | 1-2 |
| 18 | സാമ്പത്തിക വിശകലനം (റസീപ്റ്റ് & പേയ്മെന്റ് പ്രകാരം) | 1-3 |
| 19 | ഫണ്ട് വിനിയോഗം (എ.സി.ആര്‍, സ്രോതസ്സില്‍ കുറവ് ചെയ്ത തുകകള്‍ എന്നിവ പരിഗണിച്ച്) | 1-4 |
| 20 | പദ്ധതി അവലോകനം | 1-5 |
| 21 | ക്ഷേമ പദ്ധതികള്‍ | 1-6 |
| 22 | തൊഴിലുറപ്പ് പദ്ധതി | 1-7 |
| 23 | ക്യാഷ് വെരിഫിക്കേഷന്‍ | 1-8 |
| 24 | ആഭ്യന്തരനിയന്ത്രണം | 1-9 |
| 25 | തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടുള്ള നടപടികളും ആയതിന്റെ പുരോഗതിയും | 1-10 |
| 26 | വസ്തുനികുതി നിര്‍ണ്ണയത്തിലെ അപാകതകള്‍ | 1-11 |
| 27 | തൊഴില്‍ നികുതി പൂര്‍ണ്ണമായും ഈടാക്കിയില്ല | 1-12 |
| 28 | ആവശ്യമായ ഫീസീടാക്കാതെ ലൈസന്‍സ് നല്കി | 1-13 |
| 29 | പഞ്ചായത്തിന്റെ അനുമതിയില്ലാതെയും നിര്‍ദ്ദേശം പാലിക്കാതെയും കെട്ടിടനിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നു | 1-14 |
| 30 | നെല്‍ക്കൃഷി വികസനം - ഗുണഭോക്തൃ വിഹിതമിനത്തില്‍ ലഭിച്ച തുകയ്ക്ക് ആനുപാതികമായി വളം വാങ്ങിയില്ല | 1-15 |
| 31 | സുഭിക്ഷ കേരളം ചെറുപയര്‍ കൃഷിയ്ക്ക് വിത്തും വളവും - ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക വരവില്ല – വികസന ഫണ്ടില്‍ നിന്നുമുള്ള തുക ചെലവഴിച്ചു | 1-16 |
| 32 | മുല്ല കൃഷി വികസനം - ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിച്ചതിന് ആനുപാതികമായി ഓര്‍ഡര്‍ നല്കിയില്ല- 8,000/-രൂപയുടെ നഷ്ടം | 1-17 |
| 33 | ജെ.എല്‍.ജി ഗ്രൂപ്പിന് വിത്തും വളവും -ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിയ്ക്കാതെ വളം വാങ്ങുന്നതിനായി വികസന ഫണ്ടില്‍ നിന്നും തുക നല്കി - 1,23,991/-രൂപയുടെ ചെലവ് ഓഡിറ്റില്‍ നിരാകരിക്കുന്നു | 1-18 |
| 34 | വാട്ടര്‍ ചാര്‍ജ്ജ്-കുടിശ്ശിക പെരുകുന്നു -തുടര്‍നടപടികള്‍ സ്വീകരിക്കണം | 1-19 |
| 35 | പോത്ത് കുട്ടി വിതരണം (വനിത)- ഒരു വീട്ടിലെ രണ്ട് പേര്‍ക്ക് ആനുകൂല്യം നല്കി | 1-20 |
| 36 | സ്റ്റീല്‍ വര്‍ക്ക് - പെയിന്റിംഗിന് അധിക നിരക്ക് നല്‍കി | 1-21 |
| 37 | പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ അറ്റകുറ്റപ്പണി - അപാകതകള്‍ | 1-22 |
| 38 | സാനിറ്റേഷന്‍ – പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ -മുഴുവന്‍ തുകയും ചെലവഴിച്ചില്ല | 1-23 |
| 39 | എച്ച് എം നടപ്പാക്കിയ പദ്ധതികളിലെ അപാകതകള്‍ - 1,99,950 /- രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു | 1-24 |
| 40 | എസ് റ്റി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ - അപാകതകള്‍ | 1-25 |
| 41 | കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ (മാനസ)- പദ്ധതി നിര്‍വ്വഹണത്തിലെ അപാകതകള്‍ | 1-26 |
| 42 | സെക്രട്ടറി നടപ്പാക്കിയ പദ്ധതികള്‍ - വിനിയോഗസാക്ഷ്യപത്രം ഹാജരാക്കിയില്ല - 43,17,331/- രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു | 1-27 |
| 43 | മരുന്ന് പൂര്‍ണ്ണമായും ലഭ്യമായില്ല | 1-28 |
| 44 | നഴ്സറി നിര്‍മ്മാണം - പദ്ധതി തുക ചെലവഴിച്ചെങ്കുിലും പൂര്‍ത്തീകരിച്ചില്ല | 1-29 |
| 45 | പ്രത്യേകകന്നുകുട്ടിപരിപാലനം - ചെലവ് തുകയുടെ വിനിയോഗ വിവരം ലഭ്യമല്ല | 1-30 |
| 46 | തൊഴിലുറപ്പ് പദ്ധതി - അപാകതകള്‍ | 1-31 |
| ഭാഗം 2 | ||
| --- No records found --- | ||
| ഭാഗം 3 | ||
| 1 | നെല്‍ക്കൃഷി വികസനം - ഗുണഭോക്തൃ വിഹിതമിനത്തില്‍ ലഭിച്ച തുകയ്ക്ക് ആനുപാതികമായി വളം വാങ്ങിയില്ല | 3-1 |
| 2 | സുഭിക്ഷ കേരളം ചെറുപയര്‍ കൃഷിയ്ക്ക് വിത്തും വളവും - ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക വരവില്ല – വികസന ഫണ്ടില്‍ നിന്നുമുള്ള തുക ചെലവഴിച്ചു | 3-2 |
| 3 | മുല്ല കൃഷി വികസനം - ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിച്ചതിന് ആനുപാതികമായി ഓര്‍ഡര്‍ നല്കിയില്ല- 8,000/-രൂപയുടെ നഷ്ടം | 3-3 |
| 4 | ജെ.എല്‍.ജി.ഗ്രൂപ്പിന് വിത്തും വളവും -ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിയ്ക്കാതെ വളം വാങ്ങുന്നതിനായി വികസന ഫണ്ടില്‍ നിന്നും തുക നല്കി - 1,23,991/-രൂപയുടെ ചെലവ് ഓഡിറ്റില്‍ നിരാകരിക്കുന്നു | 3-4 |
| 5 | പോത്ത് കുട്ടി വിതരണം (വനിത )- ഒരു വീട്ടിലെ രണ്ട് പേര്‍ക്ക് ആനുകൂല്യം നല്കി | 3-5 |
| 6 | സ്റ്റീല്‍ വര്‍ക്ക് - പെയിന്റിംഗിന് അധിക നിരക്ക് നല്‍കി | 3-6 |
| ഭാഗം 4 | ||
| 1 | സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം | 4-1 |
| 2 | നിക്ഷേപപ്രവൃത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍ | 4-2 |
| 3 | മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍ | 4-3 |
| 4 | വായ്പ / വായ്പാതിരിച്ചടവ് | 4-4 |
| 5 | സ്ഥിര നിക്ഷേപം | 4-5 |
| 6 | ഓഡിറ്റ് റിക്കവറി | 4-6 |
| 7 | സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | 4-7 |
| 8 | ചാര്‍ജ്ജ്/സര്‍ചാര്‍ജ്ജ് നടപടികളുടെ വിവരം | 4-8 |
| 9 | ഓഡിറ്റ് പ്രത്യവലോകനം | 4-9 |
| 10 | തീര്‍പ്പാക്കാനവശേഷിയ്ക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | 4-10 |
| അനുബന്ധം | ||
| 1 | ഓഡിറ്റ് സാക്ഷ്യപത്രം | |
| 2 | ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം | |
| ഭാഗം -1 പൊതു അവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1 ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരള പഞ്ചായത്ത് രാജ് ആക്ട് 1994ലെ സെക്ഷന്‍ 215(4) പ്രകാരം, കേരള പഞ്ചായത്ത് രാജ് (അക്കൌണ്ട്സ്) ചട്ടങ്ങള്‍ 2011, KSAD ഓഡിറ്റ് മാന്വല്‍ ചാപ്റ്റര്‍ 4.2.1 & 11.3, സംസ്ഥാന ഗവണ്‍മെന്റ്/കേന്ദ്ര ഗവണ്‍മെന്റ്, ധനകാര്യ കമ്മീഷന്‍, മറ്റ് ഫണ്ടിംഗ് ഏജന്‍സികള്‍ എന്നിവര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കല്‍ നിര്‍ദ്ദേശങ്ങളും അനുസരിച്ച് 30.06.2023 ലെ 1(1) കമ്മറ്റി തീരുമാനം പ്രകാരം തയ്യാറാക്കി 01.07.2023 തീയതിയില്‍ പിന്തുണയ്ക്കുന്ന ഫോമുകള്‍ക്കൊപ്പം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ മാര്‍ച്ച് 2023 അവസാനിച്ച വര്‍ഷത്തിലെ റസീപ്റ്റ് & പേയ്‍മെന്റ് സ്റ്റേറ്റ്മെന്റ്, ഇന്‍കം & എക്സ്പെന്‍ഡീച്ചര്‍ സ്റ്റേറ്റ്മെന്റ് എന്നിവയും 31-03-2023 തീയതി വരെയുള്ള ബാലന്‍സ് ഷീറ്റും ഉള്‍പ്പെടുന്ന സാമ്പത്തിക പ്രസ്താവനകള്‍ ഞാന്‍ ഓഡിറ്റ് ചെയ്തിട്ടുണ്ട്. ഈ അക്കൌണ്ടുകള്‍ തയ്യാറാക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപനത്തിന്റെ മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്. ഫിനാന്‍ഷ്യല്‍ ഓഡിറ്റിനെ അടിസ്ഥാനമാക്കി ഈ അക്കൌണ്ടുകളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. C & AG ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഓഡിറ്റിംഗ് മാനദണ്ഡങ്ങളും C & AG നല്‍കിയിട്ടുള്ള പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫിനാന്‍ഷ്യല്‍ ഓഡിറ്റിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചാണ് ഞാന്‍ എന്റെ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് നടത്തിയിട്ടുള്ളത്. സാമ്പത്തിക പ്രസ്താവനകള്‍ വസ്തുതാപരമായ തെറ്റിദ്ധാരണകളില്‍ നിന്ന് മുക്തമാണോ എന്ന ന്യായമായ ഉറപ്പ് ലഭിക്കുന്നതിന് ഞാന്‍ ഓഡിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട് എന്ന് ഈ മാനദണ്ഡങ്ങള്‍/മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രസ്താവനകളിലെ തുകകളും വെളിപ്പെടുത്തലുകളും പിന്തുണയ്ക്കുന്ന തെളിവുകള്‍ പരിശോധിക്കുന്നത് ഓഡിറ്റില്‍ ഉള്‍പ്പെടുന്നു. ഉപയോഗിച്ച അക്കൌണ്ടിംഗ് തത്വങ്ങളും ഉണ്ടാക്കിയ സുപ്രധാനമായ എസ്റ്റിമേറ്റുകളും വിലയിരുത്തുന്നതും അക്കൌണ്ടുകളുടെ മൊത്തത്തിലുള്ള അവതരണം വിലയിരുത്തുന്നതും ഓഡിറ്റില്‍ ഉള്‍പ്പെടുന്നു. എന്റെ അഭിപ്രായത്തിന് ന്യായമായ അടിസ്ഥാനം എന്റെ ഓഡിറ്റ് നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ആവശ്യമായതും ലഭിച്ചതുമായ വിവരങ്ങളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും, അക്കൌണ്ടുകളുടെ ഫിനാന്‍ഷ്യല്‍ ഓഡിറ്റിന്റെ ഫലമായി എനിക്ക് ലഭിച്ച ഏറ്റവും മികച്ച വിവരങ്ങളും നല്‍കിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലും അനുബന്ധ റിപ്പോര്‍ട്ടിലെ എന്റെ നിരീക്ഷണങ്ങള്‍ക്ക് വിധേയമായി ഞാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു.
വിശേഷണങ്ങളോടു കൂടിയ അഭിപ്രായം അനുബന്ധ റിപ്പോര്‍ട്ടിലെ യോഗ്യമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒഴികെ, അതിലെ മറ്റ് നിരീക്ഷണങ്ങള്‍ക്ക് വിധേയമായി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തേക്കുള്ള വാര്‍ഷിക സാമ്പത്തിക പ്രസ്താവനകള്‍ സാമ്പത്തിക ഫലത്തെക്കുറിച്ചും സാമ്പത്തിക നിലയെക്കുറിച്ചും സത്യസന്ധവും ന്യായവുമായ ചിത്രം നല്‍കുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥലം : തീയതി :
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-1 പത്രികകളും വാര്‍ഷികകണക്കുമായി പൊരുത്തപ്പെടുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1.എസ്.ബി.ഐ ഇ-പെയ്മെന്റ് (6738510768) അക്കൌണ്ടിന്റെ റിക്കണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റ് പ്രകാരം 31.03.2023-ലെ ബാലന്‍സ് തുക 83,71,912/-രൂപയെന്ന് കാണുന്നു. എന്നാല്‍ വാര്‍ഷികകണക്ക് പ്രകാരം 83,68,540 /- രൂപയാണ് 31.03.2023-ലെ ബാലന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത്. റീ കണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റും വാര്‍ഷികകണക്കിലെ തുകയും തമ്മില്‍ 3,372 /-രൂപയുടെ വ്യത്യാസം കാണുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യാ ഇ പേയ്മെന്റ് അക്കൌണ്ടില്‍ കോണ്‍ട്രാ എന്‍ട്രി ചേര്‍ത്തത് ഡ്യൂപ്ലിക്കേഷന്‍ വന്നത് പരിഹരിക്കാന്‍ സേവ് ചെയ്തപ്പോഴാണ് വ്യത്യാസം വന്നതെന്ന് മറുപടി ലഭ്യമാക്കിയിട്ടുളളത്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-2 സമയബന്ധിതമായി ഡിമാന്റ് എന്‍ട്രികള്‍ രേഖപ്പെടുത്തുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സമയബന്ധിതമായി ഡിമാന്റ് എന്‍ട്രികള്‍ രേഖപ്പെടുത്തുന്നില്ല. വസ്തുനികുതി, തൊഴില്‍നികുതി, ലൈസന്‍സ് തുടങ്ങിയവയുടെ ലെഡ്ജറില്‍ വര്‍ഷാവസാനം ആണ് ഡിമാന്റ് എന്‍ട്രി വരുത്തുന്നത്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-3 അക്കൌണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ പത്രികകളും വാര്‍ഷികകണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അക്കൗണ്ടിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള പത്രികകള്‍ വാര്‍ഷിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ഉദാ. റേഷ്യോസ്
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-4 ബാങ്ക്പാസ് ബുക്കിലെ നീക്കിയിരുപ്പും വാര്‍ഷികകണക്കുമായി പൊരുത്തപ്പെടുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബാങ്ക് പാസ്ബുക്ക് പ്രകാരം നീക്കിയിരുപ്പ് തുക 4,80,672 /- രൂപയാണ്. എന്നാല്‍ വാര്‍ഷികകണക്ക് പ്രകാരം നീക്കിയിരുപ്പ് 79,608 /- രൂപയാണ്. റീ കണ്‍സിലിയേഷന് ശേഷം പെന്‍ഡിംഗ് ടാസ്കില്‍ 4,01,064 /- രൂപ ആര്‍ജ്ജിതഅവധി പണമാക്കുന്നതിന് സേവ് ചെയ്തപ്പോള്‍ ഉണ്ടായ ക്ലറിക്കല്‍ പിഴവ് മൂലമാണ് ഈ തെറ്റ് സംഭവിച്ചതെന്ന് മറുപടി ലഭ്യമാക്കിയിട്ടുണ്ട്. വ്യത്യാസം ക്രമപ്പെടുത്തേണ്ടതാണ്. 3.എസ്.ബി.ഐ. ഓണ്‍ ഫണ്ട്, പാസ്ബുക്ക് പ്രകാരം 2,66,00,907 രൂപയാണ് നീക്കിയിരുപ്പ്. എന്നാല്‍ വാര്‍ഷികണക്ക് പ്രകാരം 2,65,34,233 രൂപയാണ് നീക്കിയിരുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെക്ക് ഇഷ്യൂഡ് നോട്ട് പെയ്ഡ് ഫ്രം ബാങ്ക് 66,674 /- രൂപയാണ് ഈ വ്യത്യാസത്തിന് കാരണം. റീ കണ്‍സിലിയേഷന്‍ നടത്തി തുക ക്രമപ്പെടുത്തേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-5 ജനറല്‍പര്‍പ്പസ് ഫണ്ട് വാര്‍ഷികകണക്കിലെ വരവും എസിആറും തമ്മില്‍ പൊരുത്തപ്പെടുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനറല്‍ പര്‍പ്പസ് ഫണ്ട് വാര്‍ഷികകണക്ക് പ്രകാരം വരവ് 2,66,62,000 /- രൂപയാണ്, എസിആര്‍ പ്രകാരം 2,68,17,332 /- രൂപ വരവ് ഉണ്ട്, വാര്‍ഷികകണക്കിലെ തുകയും എസിആറും തമ്മില്‍ 1,55,332 /- രൂപയുടെ വ്യത്യാസം ഉണ്ട്. ഈ തുക സാംഖ്യ ഹെഡ്ഡില്‍ വന്നിട്ടുണ്ട്. ഇ.എം.എസ്. ലോണ്‍ രണ്ട് പ്രാവശ്യം സോഴ്സില്‍ നിന്ന് ഡിഡക്ഷന്‍ ചെയ്ത തുക പഞ്ചായത്തിന് സര്‍ക്കാര്‍ അനുവദിച്ചതാണ് ഈ വ്യത്യാസത്തിന് കാരണം എന്ന് മറുപടി ലഭ്യമാക്കിയിട്ടുണ്ട്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-6 എസ് സി പി ഫണ്ട് 20,000 /- രൂ ലാപ്സായി -വാര്‍ഷികകണക്കും എസിആറും തമ്മില്‍ പൊരുത്തപ്പെടുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എസ് സി പി ഫണ്ട് I(6) പ്രകാരം 34,50,351 രൂപ ചെലവുണ്ട്. എന്നാല്‍, ജിയോപ്രൊജക്ട് ഉള്‍പ്പെടെ എസ് സി പി ഫണ്ടിനത്തില്‍ തന്‍വര്‍ഷം 34,30,351 ചെലവ് ചെയ്തിട്ടുണ്ട് (ചെലവ് പത്രിക)(3232904 +197447 = 3430351) – I6 പ്രകാരമുള്ള ആകെ ചെലവും എസിആറും തമ്മില്‍ 2,00,000 /- രൂപയുടെ വ്യത്യാസം നിലനില്‍ക്കുന്നു. ഹെഡ്‍മാസ്റ്റര്‍ നിര്‍വ്വഹണം ചെയ്ത മെറിറ്റോറിയസ് സ്ക്കോളര്‍ഷിപ്പ് പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് അധികമായി നല്‍കിയ 20,000 /- രൂപ ട്രഷറിയില്‍ തിരികെ ഒടുക്കുകയുണ്ടായി. ഈ തുക ലാപ്സായിപ്പോയി. എസിആറില്‍ ഈ തുക ആകെ ചെലവില്‍ പ്രതിഫലിച്ച് കാണുന്നതാണ് ഈ വ്യത്യാസത്തിന് കാരണം.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-7 മെയിന്റനന്‍സ് ഫണ്ട് റോഡ് ഒരു അലോട്ട്മെന്റ് സാംഖ്യയില്‍ വരവ് വന്നില്ല, തുക ലാപ്സ് ആയി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മെയിന്റനന്‍സ് ഫണ്ട് റോഡ് 8253/5.12.2022 ഉത്തരവ് പ്രകാരമുള്ള അലോട്ട്മെന്റ് തുക 20,04,333 /- രൂപ വെബ് സാംഖ്യയില്‍ വരവ് വന്നില്ല. ഈ അലോട്ട്മെന്റ് ക്ലറിക്കല്‍ പിശക് മൂലം വെബ് സാംഖ്യയില്‍ അപ്രൂവ് ചെയ്യാന്‍ സാധിച്ചില്ല. ഉത്തരവ് പ്രകാരമുള്ള തുക ട്രഷറിയില്‍ ക്രഡിറ്റ് ആയിരുന്നെങ്കിലും സാമ്പത്തികവര്‍ഷം അവസാനിച്ചതിനാലാണ് വരവ് വരാതിരുന്നത് എന്നും തിരക്ക് മൂലം ഉണ്ടായ പിഴവ് ആണെന്നും പ്രസ്തുത അപാകതയ്ക്ക് മറുപടി ലഭ്യമാക്കി. ഇപ്രകാരമുള്ള അപാകതകള്‍ തുടര്‍ വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-8 തുക ചെലവ് ചെയ്ത ഉദ്ദേശ്യം പ്രതിഫലിപ്പിക്കുന്ന ശീര്‍ഷകത്തില്‍ ചെലവ് ബുക്ക് ചെയ്തിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തുക ചെലവ് ചെയ്ത ഉദ്ദേശ്യം പ്രതിഫലിപ്പിക്കുന്ന ശീര്‍ഷകത്തില്‍ ചെലവ് ബുക്ക് ചെയ്തിട്ടില്ല. ഉദാ. സ്റ്റേഷനറി എക്സ്പെന്‍സിനെ (90/- രൂപ) സ്റ്റേഷനറി എക്സ്പെന്‍സ് 2 ല്‍ തുടങ്ങുന്ന ഹെഡില്‍ വരുന്നതിന് പകരം 4 ല്‍ തുടങ്ങുന്ന ഹെഡില്‍ ആസ്തിയായി തെറ്റായി എന്‍ട്രി വരുത്തി.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-9 വാര്‍ഷികകണക്കിലെ തുകകളും രജിസ്റ്ററില്‍ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വാര്‍ഷികകണക്കിലെ തുകകളും രജിസ്റ്ററില്‍ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഉദാ. വസ്തുനികുതി സഞ്ചയയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയും വാര്‍ഷികകണക്കും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.
അപാകതകള്‍ പരിഹരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-10 കുടിശ്ശിക ഡിമാന്റ് രജിസ്റ്റര്‍ ജേണല്‍ വൌച്ചര്‍ എന്നിവ പരിശോധിച്ചതില്‍ കുടിശ്ശിക തുകയ്ക്ക് അനുസൃതമായി പ്രൊവിഷന്‍ രേഖപ്പെടുത്തിയിട്ടില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കുടിശ്ശിക ഡിമാന്റ് രജിസ്റ്റര്‍ ജേണല്‍ വൌച്ചര്‍ എന്നിവ പരിശോധിച്ചതില്‍ കുടിശ്ശിക തുകയ്ക്ക് അനുസൃതമായി പ്രൊവിഷന്‍ രേഖപ്പെടുത്തിയിട്ടില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-11 സംയുക്ത പ്രോജക്ടുകള്‍ക്കായുള്ള ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ജില്ലാപഞ്ചായത്ത് വിഹിതവും മുന്നിരിപ്പ് തുടരുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സംയുക്ത പ്രോജക്ടുകള്‍ക്കായുള്ള ബ്ലോക്ക് പഞ്ചായത്ത് വിഹിതത്തിലും (4,73,703/-) ജില്ലാപഞ്ചായത്ത് വിഹിതത്തിലും ( 4,73,042 ) മുന്നിരിപ്പ് തന്നെയാണ് നീക്കിയിരിപ്പ് തുക മുന്‍ വര്‍ഷങ്ങളിലും ഈ വ്യത്യാസം കാണുന്നു. ഈ തുക ചെലവഴിക്കുന്നതിനുള്ള നടപിടകള്‍ സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-12 തൊഴിലുറപ്പ് പദ്ധതിയുടെ ക്യാഷ് ബുക്ക് പ്രകാരമുള്ള വരവ്-ചെലവുകള്‍ വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തൊഴിലുറപ്പ് പദ്ധതിയുടെ ക്യാഷ് ബുക്ക് പ്രകാരമുള്ള വരവ്-ചെലവുകള്‍ വാര്‍ഷിക കണക്കുമായി പൊരുത്തപ്പെടുന്നില്ല.
വാര്‍ഷിക കണക്കും ക്യാഷ് ബുക്കുമായി വരവ് ചെലവില്‍ വ്യത്യാസം നിലനില്‍ക്കുന്നു. തുക പൊരുത്തപ്പെടുത്തേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-13 ലോണ്‍ തിരിച്ചടവ് - വാര്‍ഷികകണക്കും രജിസ്റ്ററും പൊരുത്തപ്പെടുന്നില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മുന്‍വര്‍ഷ ബാലന്‍സ് ഷീറ്റ് പ്രകാരം 6,23,31,115 /- രൂപയാണ് തിരിച്ചടയ്ക്കാന്‍ ഉള്ളത്. തന്‍വര്‍ഷ വാര്‍ഷികകണക്ക് പ്രകാരമുള്ളത് ചുവടെ ചേര്‍ക്കുന്നു.
വാര്‍ഷികകണക്കിലെ മേല്‍ കണക്ക് പ്രകാരം ബാലന്‍സ് വരേണ്ടത് 7,30,60,065 /- രൂപയാണ്. എന്നാല്‍ തന്‍വര്‍ഷ ബാലന്‍സ് ഷീറ്റ് പ്രകാരം 7,28,31,536 /- രൂപയാണ് ലോണ്‍ ഇനത്തില്‍ ഒടുക്കുവാനുള്ളത്. 6,21,02,586 /- രൂപയാണ് മുന്‍വര്‍ഷം തിരിച്ചടയ്ക്കാന്‍ ബാലന്‍സ് ഉള്ളതെന്ന് മറുപടി ലഭ്യമാക്കിയിട്ടുണ്ട്. വ്യത്യാസം ക്രമീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-14 ജേണല്‍ വൌച്ചറുകളെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ അനുബന്ധ രേഖകള്‍ ഇല്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജേണല്‍ വൌച്ചറുകളെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ അനുബന്ധ രേഖകള്‍ ഇല്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-1-15 B4 ഷെഡ്യൂളില്‍ ചെലവ് ചെയ്യാതെ തുക അവശേഷിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഷെഡ്യൂള്‍ ബി4 പ്രകാരം സെന്‍ട്രല്‍ ഷെയര്‍ ഇനത്തില്‍ 28,19,099 /- രൂപ അവശേഷിക്കുന്നുണ്ട്. സ്വച്ച് ഭാരത് മിഷന്‍ അക്കൌണ്ടില്‍ 12,65,908 /- രൂപ അവശേഷിക്കുന്നുണ്ട്. 2022-23 വര്‍ഷം പ്രോജക്ട് വെച്ചെങ്കിലും തുക ചെലവഴിച്ചില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-2 ബജറ്റ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2022-23 വര്‍ഷത്തെ ബജറ്റ് 08.03.2022 തീയതിയിലെ 1-ാം നമ്പര്‍ തീരുമാനപ്രകാരം അംഗീകരിച്ചു. 08.02.2023-ലെ തീരുമാനം നം. 3(1) പ്രകാരം പുതുക്കിയ ബജറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ട്. പുതുക്കിയ ബജറ്റിന്റെ വിശദ വിവരം ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-3 സാമ്പത്തിക വിശകലനം (റസീപ്റ്റ് & പേയ്മെന്റ് പ്രകാരം) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-4 ഫണ്ട് വിനിയോഗം (എ.സി.ആര്‍, സ്രോതസ്സില്‍ കുറവ് ചെയ്ത തുകകള്‍ എന്നിവ പരിഗണിച്ച്) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-5 പദ്ധതി അവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ നടപ്പാക്കിയതിന്റെ വിവരം താഴെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-6 ക്ഷേമ പദ്ധതികള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-7 തൊഴിലുറപ്പ് പദ്ധതി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ക്യാഷ് ബുക്ക് പ്രകാരമുള്ള വരവുചെലവ് കണക്കാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-8 ക്യാഷ് വെരിഫിക്കേഷന്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 6(4) വകുപ്പ് പ്രകാരമുള്ള ക്യാഷ് ബാലന്‍സ് പരിശോധന 11.7.2023 തീയതിയില്‍ 02:45 P.M സമയത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ നടത്തുകയുണ്ടായി. പരിശോധനയില്‍ 5,981/- രൂപ ക്യാഷ് ബാലന്‍സിന്റെ കൃത്യത ബോധ്യപ്പെട്ടു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-9 ആഭ്യന്തരനിയന്ത്രണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമ പഞ്ചായത്തുകളുടെ ഭരണനിര്‍വ്വഹണവും ആഭ്യന്തരനിയന്ത്രണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനുമായി 02.07.2009-ലെ ജി.ഒ.(എം.എസ്.) 123/2009/ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം നിലവില്‍ വന്ന ഫ്രണ്ട് ഓഫീസ് സംവിധാനം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ ആഭ്യന്തര നിയന്ത്രണം പൊതുവെ തൃപ്തികരമാണെങ്കിലും ചുവടെ ചേര്‍ക്കുന്ന അപാകതകള്‍ കാണുന്നു.
1. സ്ഥാപനത്തിലെ പണം സൂക്ഷിപ്പിന് ഇന്‍ഷ്വറന്‍സ് കവറേജ് ഇല്ല. 3. ഭരണസമിതി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ഒരു വാച്ച് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. 4. ആസ്തികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നില്ല. 5. കാലഹരണപ്പെട്ടതും പ്രവര്‍ത്തനരഹിതവുമായ ആസ്തികള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ല. ആസ്തികള്‍ കൈയൊഴിയുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ രേഖപ്പെടുത്തി സൂക്ഷിക്കുന്നില്ല.
മേല്‍ അപാകതകള്‍ പരിഹരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-10 തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടുള്ള നടപടികളും ആയതിന്റെ പുരോഗതിയും | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സര്‍ക്കാര്‍ ഗ്രാന്റിനു പുറമെ തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകള്‍ പുതിയ തനതുവരുമാന മേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ യോഗങ്ങളില്‍ പുതിയ തനതു വരുമാനമേഖലകള്‍ കണ്ടെത്തുന്നതിനായി നിര്‍ദ്ദേശങ്ങളൊന്നുമില്ല. എന്നാല്‍ പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 6.5.2023-ലെ തീരുമാനം 3 പ്രകാരം “അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പിഴ ചുമത്തി പഞ്ചായത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുന്നതിനുമായി സെക്ഷന്‍ ക്ളര്‍ക്കിന് ഉത്തരവ് നല്കി വാര്‍ഡ്തല ലിസ്റ്റ് തയ്യാറാക്കാന്‍ ശുപാര്‍ശ ചെയ്തു”. ആയത് ഉടന്‍തന്നെ നടപ്പിലാക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ 9.03.2023-ലെ 3-ാം നമ്പര്‍ തീരുമാനപ്രകാരം ശുപാര്‍ശചെയ്തതനുസരിച്ച് 2018-19 വരെയുള്ള ഡെപ്പോസിറ്റുകള്‍ തനത്ഫണ്ടിലേക്ക് മുതല്‍കൂട്ടിയിട്ടുണ്ട്. ബജറ്റിലെ വരവുകളില്‍ വസ്തുനികുതിയില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. വസ്തു നികുതി പിരിക്കുന്നതിനായി കുടുംബശ്രീ മുഖേന ഡിമാന്റ് നോട്ടീസ് വിതരണം നടത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ ജീവനക്കാര്‍ നേരിട്ട് ഡിമാന്റ്നോട്ടീസ് നല്കിയതായും പറയുന്നു. സെപ്തംബറില്‍ ഗ്രാമസഭയുടെകൂടെയും ജനുവരിയില്‍ എല്ലാ വാര്‍ഡുകളിലും നികുതിപിരിവിനായി ക്യാമ്പുകള്‍ സംഘടിപ്പിച്ചും വസ്തുനികുതി പിരിവ് 100% നേടിയിട്ടുണ്ട്. ബജറ്റിലെ വസ്തുനികുതി വരവ് 1,250,000/-രൂപയും സഞ്ചയ വരവ്-89,28,953/-രൂപയും ILGMS വരവ് 83,23,873/-രൂപയുമാണ്. സഞ്ചയവരവില്‍ ബുക്ക് അഡ്ജസ്റ്റ്മെന്റ്(ഡാറ്റാ പ്യൂരിഫിക്കേഷന്‍, മുന്‍വര്‍ഷങ്ങളില്‍ അഡ്വാന്‍സായി അടച്ച തുക) ഉള്ളതുമൂലമുള്ള വ്യത്യാസമേ ILGMS വരവുമായി ഉള്ളുവെങ്കിലും ഫീല്‍ഡ് പരിശോധന നടത്തി ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങള്‍ക്ക് നികുതി പുനര്‍നിര്‍ണ്ണയിക്കാമെന്ന് പ്രതീക്ഷിച്ചതിനാല്‍ ഇവ ബജറ്റിലെ വരവുമായി പൊരുത്തപ്പെടുന്നില്ല. നികുതി നിര്‍ണ്ണയത്തിനുശേഷമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍, ഉപയോഗക്രമത്തിലുള്ള മാറ്റങ്ങള്‍, വലിയ കെട്ടിടങ്ങളുടെ തറവിസ്തീര്‍ണ്ണം വിഭജിച്ച് വിവിധ കെട്ടിട നമ്പരുകള്‍ നല്കി കുറഞ്ഞ നിരക്കില്‍ നികുതി നിശ്ചയിക്കല്‍, നികുതിയിളവ് നേടിയശേഷം പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിട വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കല്‍ എന്നിവ മൂലം നികുതിയിനത്തില്‍ പഞ്ചായത്തിന് നഷ്ടം സംഭവിക്കുന്നുണ്ട്.(ഉദാഹരണങ്ങള്‍ ഖണ്ഡിക 1-11 ല്‍) ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃത കെട്ടിടങ്ങളെ സംബന്ധിച്ച രജിസ്റ്ററില്‍ 2022-23 സാമ്പത്തികവര്‍ഷത്തെ അനധികൃതനിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഞ്ചയ രജിസ്റ്റര്‍ പ്രകാരമുള്ള കെട്ടിടങ്ങളില്‍ നിന്നും തന്‍വര്‍ഷം 3 ഇരട്ടി നികുതി ഈടാക്കിയിട്ടുണ്ട്. 2022-23 വര്‍ഷത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ക്രമവല്‍ക്കരണത്തിനായി ലഭിച്ച അപേക്ഷകളില്‍ 24 എണ്ണം തീരദേശപരിപാലന അതോറിറ്റിയുടെ എന്‍.ഒ.സി. ലഭ്യമാകാത്തതിനാല്‍ തീര്‍പ്പാക്കിയിട്ടില്ല. പഞ്ചായത്തിലെ സഞ്ചയ ഡാറ്റാബെയ്സ് പ്രകാരമുള്ള 9 മൊബൈല്‍ ടവറുകളുടെയും വസ്തുനികുതി ഈടാക്കിയിട്ടുണ്ട്. ILGMS-ല്‍ ക്യാന്‍സല്‍ ചെയ്ത രസീതുകള്‍ സഞ്ചയയില്‍ ക്യാന്‍സല്‍ ചെയ്യപ്പെടാതിരിക്കുന്നതുമൂലം വരുമാനനഷ്ടം ഉണ്ടായിട്ടില്ല. പഞ്ചായത്തിരാജ് വസ്തുനികുതിയും സേവന ഉപനികുിയും സര്‍ചാര്‍ജും ചട്ടങ്ങളിലെ ചട്ടം 26 പ്രകാരം എന്തെങ്കിലും സേവനങ്ങള്‍ നല്കിയിട്ടുള്ളപക്ഷം സേവന ഉപനികുതിയും, ചട്ടം 30 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ സംഗതിയില്‍ സേവനങ്ങളൊന്നും പ്രത്യേകമായി നല്കിയിട്ടില്ലാത്തിടത്തുപോലും മുപ്പത്തിമൂന്നും മൂന്നിലൊന്നുശതമാനവും സര്‍വ്വീസ് ചാര്‍ജ് ഈടാക്കാമെന്നിരിക്കെ ആലപ്പുഴ റേഡിയോ നിലയം പോലെയുള്ള സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ വരുമാന വര്‍ദ്ധനവിനായി തീരുമാനമെടുക്കാവുന്നതാണ്. തൊഴില്‍ നികുതി സ്ഥാപനങ്ങള്‍, ജീവനക്കാര്‍, പ്രിസംപ്റ്റീവ് ടാക്സ് ഒടുക്കാന്‍ ബാധ്യസ്ഥരായവര്‍ (സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അഭിഭാഷകര്‍, സ്വകാര്യ ഡോക്ടര്‍മാര്‍, മറ്റ് പ്രൊഫഷണലുകള്‍, വിവിധ മരാമത്ത് പണികള്‍ ഏറ്റെടുത്തു നടത്തുന്ന കറാറുകാര്‍, ഗ്രാമ പഞ്ചായത്തിലെ ബില്‍ഡിംഗ് പ്ളാനുകള്‍ തയ്യാറാക്കുന്ന എഞ്ചീനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ വാഹന ഉടമകള്‍, തുടങ്ങിയവരുടെ സമ്പൂര്‍ണ്ണ ഡാറ്റാബെയ്സ് പഞ്ചായത്തില്‍ തയ്യാറാക്കി സൂക്ഷിക്കുന്നില്ല. ഗ്രാമപഞ്ചായത്തിലെ 19 റേഷന്‍കട ലൈസന്‍സികളില്‍നിന്നും 12 കള്ള് ഷാപ്പ് ലൈസന്‍സികളില്‍ നിന്നും നികുതി ഈടാക്കുന്നുണ്ട്. ഈ വിഭാഗത്തിലുള്ളവരുടെ കൂടി സമ്പൂര്‍ണ്ണ ഡാറ്റാബെയ്സ് തയ്യാറാക്കി നികുതി ഈടാക്കേണ്ടതാണ്. വിനോദ നികുതി കേബിള്‍ ടി.വി. നെറ്റ് വര്‍ക്ക് ദാതാക്കളില്‍ നിന്നും വിനോദ നികുതി ഈടാക്കുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണ്. നികുതിയേതര വരവുകള്‍ ദേശീയപാതാ വികസനത്തിന്റെ ഫലമായി പഞ്ചായത്തില്‍ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുനീക്കുകയും പുതിയവ നിര്‍മ്മിക്കുയും ചെയ്യുന്നുണ്ട്. ആയതിനാല്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഫീല്‍ഡ് പരിശോധന നടത്തി സമഗ്രമായ ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കുന്നതിലൂടെയും ക്യാമ്പുകള്‍ സംഘടിപ്പിച്ച് വ്യാപാരസ്ഥാപനങ്ങളെക്കൊണ്ട് ലൈസന്‍സ് എടുപ്പിക്കുന്നതിലൂടെയും വരുമാനവര്‍ദ്ധനവ് നേടാവുന്നതാണ്. ആസ്തികളില്‍ നിന്നുള്ള ആദായം പഞ്ചായത്തിന്റെ ആസ്തിയില്‍പ്പെട്ട പുതിയ കടമുറികളും, കാലഹരണപ്പെട്ട ആസ്തികള്‍ യഥാസമയം ലേലംചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉപയോഗശൂന്യമായ വസ്തുക്കളും, പഴയകെട്ടിടം പൊളിച്ചത് എന്നിവയും തന്‍വര്‍ഷം ലേലംചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റ ആസ്തിയില്‍ ഫലവൃക്ഷങ്ങളുണ്ടെങ്കില്‍ അവയും പൂര്‍ണ്ണമായും ലേലം ചെയ്യേണ്ടതാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് പഞ്ചായത്തിന് വിട്ടുകിട്ടിയിട്ടുള്ള പ്രീതികുളങ്ങരം സ്റ്റേഡിയത്തില്‍ കെയര്‍ടേക്കറെ നിയമിച്ച് വിവിധ തരത്തില്‍ ഫീസീടാക്കുന്നത് പഞ്ചായത്തിന് വരുമാനവര്‍ദ്ധനവിന് സഹായകരമാകുന്നുണ്ട്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-11 വസ്തുനികുതി നിര്‍ണ്ണയത്തിലെ അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011-ലെ കേരള പഞ്ചായത്ത് രാജ് വസ്തു നികുതിയും സേവന ഉപനികുതിയും ചട്ടങ്ങളിലെ ചട്ടം 6-ലെ പട്ടിക 1 പ്രകാരം അടിസ്ഥാന വസ്തുനികുതിയില്‍ അനുവദനീയമായ ഇളവുകളും വര്‍ദ്ധനവുകളും നല്‍കിയാണ് വസ്തു നികുതി നിര്‍ണ്ണയിച്ച് ഈടാക്കേണ്ടത്. പഞ്ചായത്തിന്റെ നികുതി നിര്‍ണ്ണയ ഫയലുകള്‍ പരിശോധിച്ചതില്‍ ഇതില്‍ നിന്നും വ്യത്യസ്തമായി നികുതി നിര്‍ണ്ണയിച്ചിരിക്കുന്നവയുടെ വിവരം താഴെ കൊടുക്കുന്നു.
കെട്ടിടങ്ങള്‍ നിലവില്‍ എന്ത് ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്നും പ്രസ്തുത കെട്ടിടത്തിലേക്കുള്ള വഴിസൌകര്യത്തിന്റെ ശരിയായ വീതിയും പരിശോധിച്ച് രേഖാമൂലം മറുപടി ലഭ്യമാക്കുവാനാവശ്യപ്പെട്ടതിന്(എന്‍ക്വയറി നം.17/19.07.2023) പ്രസ്തുത കെട്ടിടങ്ങള്‍ പ്രഥമ മേഖലയില്‍ 1.5 മീറ്ററിലധികം വഴി സൌകര്യം ഉള്ളതാണെന്നും സഞ്ചയയില്‍ മാറ്റം വരുത്തി നികുതി കുടിശ്ശിക സഹിതം ഈടാക്കുന്നതാണെന്നും മറുപടി നല്കിയിട്ടുണ്ട്. 2) സിന്ധു ദേവസ്വംവെളി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യാവശ്യകെട്ടിടം പലകാലങ്ങളിലായി പണി പൂര്‍ത്തീകരിച്ച് നികുതി നിര്‍ണ്ണയിച്ചിട്ടുള്ളതാണ്. ഒരേ കെട്ടിടത്തിന്റെ തന്നെ ഭാഗങ്ങള്‍ക്ക് ഉപയോഗക്രമങ്ങളും വഴി സൌകര്യവും വ്യത്യസ്തമായി നല്‍കിയാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ നിലവിലെ നികുതി നിര്‍ണ്ണയവിവരം താഴെ കൊടുക്കുന്നു.
കെട്ടിട നമ്പര്‍ 424 E മുതല്‍ L വരെ 2013ന് ശേഷം നികുതി നിര്‍ണ്ണയം നടത്തിയിട്ടുള്ളതാണ്. കെട്ടിടനമ്പര്‍ 424 G, F എന്നിവയ്ക്ക് 5 മീറ്ററില്‍ കൂടുതല്‍ വഴിസൌകര്യം നല്കാത്തതിനാല്‍ നികുതിനിര്‍ണ്ണയത്തില്‍ 20% കുറവും, കെട്ടിട നമ്പര്‍ 424Kയെ 100m2 വരെയുള്ള കെട്ടിടമായി നികുതി നിര്‍ണ്ണയിച്ചതിനാല്‍ ഒരു ചതുരശ്രമീറ്ററിന് 15/-രൂപ പ്രകാരവും വസ്തു നികുതിയില്‍ കുറവ് ഉണ്ടായി. വിശദീകരണവും പ്രസ്തുത കെട്ടിടങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള വഴിസൌകര്യം സംബന്ധിച്ച വിവരവും രേഖാമൂലം ലഭ്യമാക്കുവാന്‍ ഓഡിറ്റ് അന്വേഷണം (നം.15/19.07.2023) നല്കിയതിന് 424A മുതല്‍ 424/D വരെയുള്ള കെട്ടിടങ്ങള്‍ 2013-14ല്‍ നികുതി നിശ്ചയിച്ചവയും ആ സമയത്ത് കെട്ടിടത്തിനു മുന്നിലുള്ള റോഡ് 4 മീറ്റര്‍ വീതിയുള്ളതായിരുന്നുവെന്നും എന്നാല്‍ 424 E മുതല്‍ L വരെയുള്ള കെട്ടിടങ്ങള്‍ നിലവില്‍ വന്നപ്പോള്‍ 6 മീറ്റര്‍ വീതിയുണ്ടെന്നും ഡാറ്റാപ്യൂരിഫിക്കേഷന്‍ ഓപ്പണാകുന്ന മുറയ്ക്ക് മാറ്റം വരുത്തി നികുതി കുടിശ്ശിക സഹിതം ഈടാക്കുന്നതാണെന്നും മറുപടി നല്കിയിട്ടുണ്ട്. 3) എന്‍.കെ.നളിനകുമാര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 502.26 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ (5/777A) താഴത്തെ നില കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന ഗണത്തിലും മുകളിലത്തെ നില 502.26ച.മീറ്റര്‍ (777B) പാര്‍പ്പിടാവശ്യം എന്ന ഗണത്തിലും ഉള്‍പ്പടുത്തിയാണ് 2017-18-ല്‍ നികുതി നിര്‍ണ്ണയിച്ചിട്ടുള്ളത്. ടി സ്ഥാപനവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിനെതുടര്‍ന്ന് സ്ഥലപരിശോധന നടത്തിയപ്പോള്‍ കെട്ടിടം പൂര്‍ണ്ണമായും കണ്‍വെന്‍ഷന്‍ സെന്ററാണെന്നും ആവശ്യത്തിന് പാര്‍ക്കിംഗ് സൌകര്യം ഇല്ലായെന്നും പെര്‍മിറ്റില്ലാതെയാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും ബില്‍ഡിംഗ് റൂളിന്റെ ലംഘനവും പഞ്ചായത്തിന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് ക്രമവത്ക്കരണത്തിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ ഉടമസ്ഥനോട് ആവശ്യപ്പെട്ടുവെങ്കിലും ടിയാള്‍ അപേക്ഷ സമര്‍പ്പിക്കുകയോ കെട്ടിടം ക്രമവത്ക്കരിച്ച് നികുതി പുനര്‍നിര്‍ണ്ണയിക്കുകയോ ചെയ്തതായി കാണുന്നില്ല. തെറ്റായ നികുതി നിര്‍ണ്ണയം മൂലം ഭീമമായനഷ്ടം പഞ്ചായത്തിന് ഉണ്ടായ വിവരം പഞ്ചായത്ത് ഡയറക്ടറെ അറിയിച്ചതിന് വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടതായി കാണുന്നു. പ്രസ്തുത കെട്ടിടത്തിന്റെ നികുതി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇപ്പോഴും കത്തിടപാടുകള്‍ തുടരുന്നതായി കാണുന്നു. നിലവില്‍ നികുതി ഇനത്തില്‍ പഞ്ചായത്തിന് വലിയതുക നഷ്ടമായിക്കൊണ്ടിരിക്കുന്നു. നികുതി പുനര്‍നിര്‍ണ്ണയിച്ച് ആയത് ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-12 തൊഴില്‍ നികുതി പൂര്‍ണ്ണമായും ഈടാക്കിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994-ലെ പഞ്ചായത്ത് രാജ് നിയമം വകുപ്പ് 204, 205, 1996-ലെ കേരള പഞ്ചായത്ത് രാജ് തൊഴില്‍ നികുതി ചട്ടങ്ങള്‍ എന്നിവ പ്രകാരം പഞ്ചായത്ത് പരിധിയില്‍ അറുപത് ദിവസത്തില്‍ കുറയാതെ ഇടപാട് നടത്തുന്ന ഓരോ കമ്പനിയുടെയും, പൊതുവോ, സ്വകാര്യമായതോ ആയ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുന്ന ഏതൊരു സ്ഥാപനം/വ്യക്തിയില്‍ നിന്നും ചട്ടങ്ങളില്‍ നിഷ്കര്‍ഷിക്കും പ്രകാരം അവരുടെ ആദായം അല്ലെങ്കില്‍ വിറ്റുവരവ് ആസ്പദമാക്കി ഓരോ അര്‍ദ്ധവര്‍ഷവും തൊഴില്‍ നികുതി ചുമത്തേണ്ടതാണ്. എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ തൊഴില്‍ നികുതി സംബന്ധിച്ച രജിസ്റ്ററുകളും റിട്ടേണുകളും ലൈസന്‍സ് രജിസ്റ്റര്‍, സഞ്ചയ ഡാറ്റാബെയ്സ് എന്നിവയുമായി പരിശോധിച്ചതില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിന്നും രണ്ട് അര്‍ദ്ധവര്‍ഷങ്ങളിലും തൊഴില്‍ നികുതി ഈടാക്കിയിട്ടില്ല.
സഞ്ചയ ഡാറ്റാ ബേസില്‍ ആശുപത്രികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള താഴെ കൊടുത്തിരിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കേണ്ടതാണ്.
മേല്‍ സൂചിപ്പിച്ചവരില്‍ നിന്നും തൊഴില്‍നികുതി ഈടാക്കാതിരുന്നതിന് വിശദീകരണം ലഭ്യമാക്കുവാനാവശ്യപ്പെട്ട് ഓഡിറ്റ് എന്‍ക്വയറി (6/14.07.2023) നല്കിയതിന് പ്രസ്തുത വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അടിയന്തിരമായി തൊഴില്‍ നികുതി ഈടാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് മറുപടി നല്കിയിട്ടുണ്ട്. ആയതുപ്രകാരം മേല്‍സൂചിപ്പിച്ചവരില്‍ നിന്നും നികുതി ഈടാക്കി അറിയിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-13 ആവശ്യമായ ഫീസീടാക്കാതെ ലൈസന്‍സ് നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2018-ലെ കേരള നിക്ഷേപം പ്രോല്‍സാഹിപ്പിക്കലും സുഗമമാക്കലും ആക്ടിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി ചെയ്യപ്പെട്ട 1996-ലെ ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ലൈസന്‍സ് നല്കല്‍ ചട്ടങ്ങളിലെ, ചട്ടം 7 പട്ടിക II പ്രകാരം വ്യാപാര/വ്യവസായ സ്ഥാപനങ്ങളുടെ മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിന്റെ വാര്‍ഷിക ലൈസന്‍സ് ഫീസ് നിശ്ചയിക്കേണ്ടത്. 2022-23 വര്‍ഷത്തെ ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും നല്കുന്ന ലൈസന്‍സ് സംബന്ധിച്ച രജിസ്റ്ററുകളും ഫയലുകളും പരിശോധിച്ചതില്‍ സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് പുതുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന പ്രകാരം ഫീസ് ഈടാക്കിയിട്ടുണ്ട്. 2021-22 ലെ ഓഡിറ്റില്‍ ഇവയുടെ മൂലധന നിക്ഷേപം (പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്) അടിസ്ഥാനപ്പെടുത്തി ലൈസന്‍സ് ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഫീസിനത്തില്‍ കുറവ് വന്ന തുക ഒടുക്കിയിട്ടുണ്ട്. എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞ നിരക്കില്‍ തന്നെയാണ് ലൈസന്‍സ് ഫീസീടാക്കിയിരിക്കുന്നത്.
ആവശ്യമായ ഫീസീടാക്കാതെ ലൈസന്‍സ് നല്കിയതിന് വിശദീകരണം ലഭ്യമാക്കുവാനാവശ്യപ്പെട്ട് ഓഡിറ്റ് എന്‍ക്വയറി (5/14.7.2023) നല്‍കിയതിന് മേല്‍ സൂചിപ്പിച്ച സ്ഥാപനങ്ങളില്‍നിന്നും ഫീസ് ഈടാക്കുന്നതിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് മറുപടി നല്കിയത്. ചട്ടങ്ങളില്‍ നിഷ്ക്കര്‍ഷിക്കും പ്രകാരം ആവശ്യമായ ഫീസ് ഈടാക്കി മാത്രം ലൈസന്‍സ് നല്‍കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-14 പഞ്ചായത്തിന്റെ അനുമതിയില്ലാതെയും നിര്‍ദ്ദേശം പാലിക്കാതെയും കെട്ടിടനിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
20.06.2022-ലെ സര്‍ക്കുലര്‍ RB3/178/2020-തസ്വഭവ പ്രകാരം ചട്ടവിരുദ്ധമായി തുറസ്സായ സ്ഥലം കെട്ടിയടച്ച്, ഷെഡ്ഡോ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികളോ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആയത് അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുന്നു. പഞ്ചായത്തിലെ പരാതി രജിസ്റ്റര്‍ പരിശോധിച്ചതു പ്രകാരം അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. അമ്പലപ്പുഴ താലൂക്ക് ഓഫീസ് മുഖാന്തിരം 28.01.2023-ന് ലഭിച്ചിട്ടുള്ള ഒരു പരാതിയില്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഓര്‍മ്മ മാര്‍ബിള്‍ കെട്ടിടത്തിനടുത്തായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് മറ്റ് വീടുകളുടെ മതിലിനോട് ചേര്‍ന്ന് ചട്ടപ്രകാരമുള്ള സ്ഥലം വിടാതെ ഒരു ഹോട്ടല്‍കെട്ടിടം പണിയുന്നതായും, പരാതി ലഭിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്കിയതായും എന്നാല്‍ ഇതിനെ അവഗണിച്ച് തുടര്‍ന്നും നിര്‍മ്മാണം പുരോഗമിക്കുന്നതായും പറയുന്നു. ഇതുസംബന്ധിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (13/19.07.2023) പ്രസ്തുത കെട്ടിടത്തിന് നിലവില്‍ കെട്ടിടനമ്പരുള്ളതാണെന്നും എന്നാല്‍ ഉടമ പെര്‍മിറ്റ് ഇല്ലാതെ ടിന്‍ ഷീറ്റ് ഉപയോഗിച്ച് കെട്ടിടത്തിന് മുകളില്‍ നടത്തിയ നിര്‍മ്മാണം കെ.പി.ബി.ആര്‍ 2019 പാലിക്കാതെയുള്ളതാണെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനധികൃതഭാഗം പൊളിച്ചു നീക്കുന്നതിന് നോട്ടീസ് നല്കിയിട്ടുണ്ടെന്നാണ് മറുപടി നല്കിയത്. ധനകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ 6.8.2022-ലെ 4-ാം നമ്പര്‍ തീരുമാനപ്രകാരം നാഷണല്‍ ഹൈവേയുടെ ഇരുവശത്തും നിര്‍മ്മാണാനുമതി ഇല്ലാതെ പണിയുന്ന കെട്ടിടങ്ങള്‍ക്കെതിരെ നിയമാനുസൃത നോട്ടീസ് നല്കി അനധികൃത നിര്‍മ്മാണം തടയുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആയതു പ്രകാരം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള നിര്‍മ്മാണങ്ങളിന്മേല്‍ സാങ്കേതികവിഭാഗം ജീവനക്കാരുടെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പറയുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-15 നെല്‍ക്കൃഷി വികസനം - ഗുണഭോക്തൃ വിഹിതമിനത്തില്‍ ലഭിച്ച തുകയ്ക്ക് ആനുപാതികമായി വളം വാങ്ങിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കൃഷി ഓഫീസര്‍ നിര്‍വഹണം നടത്തിയ നെല്‍കൃഷി വികസനം (സ്പില്‍ ഓവര്‍) എന്ന പ്രോജക്ട് പ്രകാരം 8,010/-രൂപ കൂലി ചെലവ് സബ്സിഡി ഇനത്തില്‍ ഗുണഭോക്താക്കളുടെ അക്കൌണ്ടിലേയ്ക്ക് നല്കിയിട്ടുണ്ട്. 2500 കി.ഗ്രാം. (250 പായ്ക്കറ്റ്) LIME വാങ്ങിയ ഇനത്തില്‍ KERALA AGRO INDUSTRIES CORPORATION LIMITED -ന്റെ ഇന്‍വോയ്സ് നം. AMB/432/22-23/03.02.23 പ്രകാരം 32,500/-രൂപ നല്കിയിട്ടുണ്ട്. ഫയല്‍ പരിശോധിച്ചതില്‍, ഒരു പായ്ക്കറ്റ് LIME- ന് 130 രൂപ വില ഈടാക്കുന്നതില്‍ 25% തുക (32.50രൂപ) ഗുണഭോക്തൃ വിഹിതമിനത്തില്‍ ഈടാക്കേണ്ടതുണ്ട്. എന്നാല്‍ രസീത് പ്രകാരം 141 പേരുടെ ഗുണഭോക്തൃ വിഹിതമിനത്തിലെ തുക (141 X 32.50 = 4582.50) മാത്രമാണ് പഞ്ചായത്തില്‍ അടവാക്കിയിട്ടുള്ളത്. 250 പായ്ക്കറ്റിന്റെ ഗുണഭോക്തൃ വിഹിതം ലഭ്യമാകാതെയാണ് 250 എണ്ണം LIME പായ്ക്കറ്റിന് ഓര്‍ഡര്‍ കൊടുത്തിട്ടുള്ളത്. തനത് ഫണ്ടില്‍ നിന്നും 250 പായ്ക്കറ്റിന്റെ ഗുണഭോക്തൃ വിഹിതമിനത്തിലെ തുകയായ 8,125/- രൂപ മാറി നല്കി. നിലവില്‍, വിതരണം ചെയ്യാതെ അവശേഷിക്കുന്ന 109 പായ്ക്കറ്റ് LIME-ന്റെ വിലയായ 14,170/-രൂപ (വികസന ഫണ്ടില്‍ നിന്നും 10,628/-രൂപ + തനത് ഫണ്ടില്‍ നിന്നും 3,542/-രൂപ ) ചെലവഴിച്ചത് ക്രമപ്രകാരമല്ല. പ്രസ്തുത വിഷയത്തില്‍ വിശദീകരണം ലഭ്യമാക്കുവാനും വിതരണം ചെയ്യാതെ അവശേഷിക്കുന്ന LIME ന്റെ നിലവിലെ അവസ്ഥ അറിയിക്കുവാനും ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം.9/15.07.2022) വിതരണം ചെയ്യാന്‍ ബാക്കി നില്ക്കുന്ന 109 പായ്ക്കറ്റ് LIME- ന്റെ വിതരണം നടന്ന് കൊണ്ടിരിയ്ക്കുന്നു എന്നാണ് മറുപടി നല്‍കിയിട്ടുള്ളത്. രസീത് ബുക്കിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍, കൃഷി ഓഫീസര്‍ നിലവില്‍ 2022-23 (28.03.2023) വര്‍ഷത്തിന് ശേഷം നാളിതുവരെ ഗുണഭോക്തൃ വിഹിതം പിരിക്കുവാനായി രസീത്ബുക്ക് കൈപ്പറ്റിയിട്ടില്ല എന്ന് കാണുന്നു. ഇതില്‍നിന്നും കൃഷി ഓഫീസര്‍ ഗുണഭോക്തൃവിഹിതം പിരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്ന് വ്യക്തമാണ്. വിതരണം ചെയ്യാത്ത LIME ന്റെ വിലയായ 14,170/-രൂപയില്‍ തനത് ഫണ്ടില്‍ നിന്നും ചെലവഴിച്ച 3,542/-രൂപ ഓഡിറ്റില്‍ അംഗീകരിക്കുന്നില്ല. സാധനം വിതരണം ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കാമെന്ന മറുപടി പരിഗണിച്ച് വികസന ഫണ്ടില്‍ നിന്നും ചെലവഴിച്ച 10,628/-രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു. നിരാകരിച്ച തുക ഉത്തരവാദിയായ കൃഷി ഓഫീസറില്‍ നിന്നും ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-16 സുഭിക്ഷ കേരളം ചെറുപയര്‍ കൃഷിയ്ക്ക് വിത്തും വളവും - ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക വരവില്ല – വികസന ഫണ്ടില്‍ നിന്നുമുള്ള തുക ചെലവഴിച്ചു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കൃഷി ഓഫീസര്‍ നിര്‍വഹണം നടത്തിയ ചെറുപയര്‍ കൃഷിക്ക് വിത്തും വളവും എന്ന പ്രോജക്ടില്‍ ചെറുപയര്‍ കൃഷി ചെയ്യുന്നതിനായി കര്‍ഷകര്‍ക്ക് ചെറുപയര്‍ വിത്ത്, വളം (75% സബ്സിഡിയോടെ) എന്നിവ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ചെറുപയര്‍ വിത്തുകള്‍ 321.43 കി.ഗ്രാം KERALA AGRO INDUSTRIES CORPORATION LTD- ല്‍ നിന്നും സപ്ലൈ ചെയ്തിട്ടുണ്ട് (ഇന്‍വോയ്സ് നം. AMB 241/22-23 തീയതി- 26.11.2022). കൂടാതെ, ടി പ്രോജക്ട് പ്രകാരം Vermi Compost 3125 കി.ഗ്രാം 16 രൂപ നിരക്കില്‍ ലഭ്യമാക്കുന്നതിന് KERALA AGRO INDUSTRIES CORPORATION LTD- ന് തുക നല്കിയിട്ടുണ്ട്. പ്രോജക്ട് പ്രകാരം വികസന ഫണ്ട് വിഹിതം 12 രൂപയും ഗുണഭോക്തൃ വിഹിതം 4 രൂപയും ആണ് ഒരു കി. ഗ്രാമിന് ചെലവഴിയ്ക്കാവുന്നത്. ഫയല്‍ പരിശോധിച്ചതില്‍, വികസന ഫണ്ട് ഇനത്തില്‍ 3125 കി.ഗ്രാമിന് ചെലവഴിയ്ക്കേണ്ട തുകയായ 50,000/-രൂപയില്‍ 37,500/- രൂപ സ്ഥാപനത്തിന് മാറി നല്കിയിട്ടുണ്ട്. എന്നാല്‍ സാധനം ലഭ്യമായതിന്റെ ബില്‍ ഓഫ് സപ്ലൈ ഫയലില്‍ സൂക്ഷിച്ചിട്ടില്ല. രസീത് ബുക്ക് പരിശോധിച്ചതില്‍, ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിച്ചിട്ടില്ല എന്നും സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍, Vermi compost ലഭ്യമായിട്ടില്ല എന്നും വ്യക്തമായി. വിശദീകരണം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 9/15.07.2022) ലഭ്യമാക്കിയ മറുപടിയില്‍ Vermi Compost കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് രേഖകള്‍ ഓഡിറ്റില്‍ ഹാജരാക്കുന്നതാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-17 മുല്ല കൃഷി വികസനം - ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിച്ചതിന് ആനുപാതികമായി ഓര്‍ഡര്‍ നല്കിയില്ല- 8,000/-രൂപയുടെ നഷ്ടം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മുല്ലകൃഷി വികസനം എന്ന പ്രോജക്ടില്‍ ഹരിതശ്രീ എ - ഗ്രേഡ് ക്ലസ്റ്റര്‍ ഇക്കോഷോപ്പിലെ ബില്‍ (നം. 17520, തീയതി – 13.02.2023, തുക – 135000/- രൂപ) പ്രകാരം 13500 എണ്ണം മുല്ലതൈ 10 രൂപ നിരക്കില്‍ വാങ്ങിയിട്ടുണ്ട്. വികസന ഫണ്ടില്‍ നിന്നുമുള്ള തുക (101250/-) സ്ഥാപനത്തിന് നല്കിയിട്ടുണ്ട്. രസീത് ബുക്ക് പരിശോധിച്ചതില്‍ ഗുണഭോക്തൃ വിഹിതം ഇനത്തില്‍ 31,750/-രൂപ (12700 എണ്ണത്തിന്റെ ഗുണഭോക്തൃ വിഹിതമിനത്തിലെ തുക) പിരിച്ച് തനത് ഫണ്ടില്‍ ഒടുക്കിയിട്ടുണ്ട്. 800 എണ്ണത്തിന്റെ ഗുണഭോക്തൃ വിഹിതം പിരിയ്ക്കാതെയാണ് 13500 എണ്ണം മുല്ലത്തൈ വാങ്ങിയതെന്ന് വ്യക്തമാണ്. സ്റ്റോക്ക് രജിസ്റ്ററില്‍ 13500 എണ്ണം മുല്ലതൈ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിതരണ രജിസ്റ്റര്‍ പ്രകാരം, ഗുണഭോക്തൃ വിഹിതം ഇനത്തില്‍ തുക ഒടുക്കിയ 12700 എണ്ണം മുല്ലതൈ മാത്രമാണ് വിതരണം നടത്തിയിട്ടുള്ളത്. വിശദീകരണം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 9/15.07.2022) ലഭ്യമാക്കിയ മറുപടിയില്‍, 800 എണ്ണം മുല്ല തൈകള്‍ വിതരണം ചെയ്യാന്‍ പറ്റാതെ കേട് വന്ന് പോയിട്ടുള്ളതാണെന്നും 800 എണ്ണം മുല്ല തൈകള്‍ വിതരണക്കാരില്‍ നിന്നും ഇറക്കി വിതരണം ചെയ്ത് രേഖകള്‍ ഹാജരാക്കുന്നതാണെന്നുമാണ്. എന്നാല്‍, 2022-23 വര്‍ഷത്തെ ഗുണഭോക്തൃ വിഹിതം നാളിതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍, ഇപ്രകാരം വിതരണം ഇനി സാധ്യമാകില്ല എന്ന് ഓഡിറ്റില്‍ വിലയിരുത്തുന്നു. ആകയാല്‍, 800 എണ്ണം മുല്ല തൈയുടെ വിലയായ 6,000/-രൂപ (800x7.5 രൂപ) നിര്‍വ്വഹണോദ്യോഗസ്ഥനായ കൃഷി ഓഫീസറുടെ ബാധ്യതയായി കണക്കാക്കി ചെലവ് തുക ഓഡിറ്റില്‍ നിരാകരിക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-18 ജെ.എല്‍.ജി ഗ്രൂപ്പിന് വിത്തും വളവും -ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിയ്ക്കാതെ വളം വാങ്ങുന്നതിനായി വികസന ഫണ്ടില്‍ നിന്നും തുക നല്കി - 1,23,991/-രൂപയുടെ ചെലവ് ഓഡിറ്റില്‍ നിരാകരിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജെ.എല്‍.ജി ഗ്രൂപ്പിന് വിത്തും വളവും (സ്പില്‍ ഓവര്‍) പ്രോജക്ട് പ്രകാരം ROYAL MEAL 5904 കി.ഗ്രാം 28 രൂപ നിരക്കില്‍ ലഭ്യമാക്കുന്നതിന് KERALA AGRO INDUSTRIES CORPORATION LTD- ന് തുക നല്കിയിട്ടുണ്ട്. പ്രോജക്ട് പ്രകാരം വികസന ഫണ്ട് വിഹിതം 21 രൂപയും ഗുണഭോക്തൃ വിഹിതം 7 രൂപയും ആണ് ഒരു കി. ഗ്രാമിന് ചെലവഴിക്കാവുന്നത്. ഫയല്‍ പരിശോധിച്ചതില്‍, വികസന ഫണ്ട് ഇനത്തില്‍ 5904 കി.ഗ്രാമിന് ചെലവഴിക്കേണ്ട 75% തുകയായ 1,23,991/-രൂപ സ്ഥാപനത്തിന് മാറി നല്കിയിട്ടുണ്ട്. എന്നാല്‍ സാധനം ലഭ്യമായതിന്റെ ബില്‍ ഓഫ് സപ്ലൈ ഫയലില്‍ സൂക്ഷിച്ചിട്ടില്ല. രസീത് ബുക്ക് പരിശോധിച്ചതില്‍, ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിച്ചിട്ടില്ല എന്നും സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍, ROYAL MEAL ലഭ്യമായിട്ടില്ല എന്നും വ്യക്തമായി. വിശദീകരണം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 9/ 15.07.2022) ലഭ്യമാക്കിയ മറുപടിയില്‍, ഗ്രൂപ്പുകള്‍ക്കുള്ള വളം വിതരണം ചെയ്ത് രേഖകള്‍ ഓഡിറ്റില്‍ ഹാജരാക്കുന്നതാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിയ്ക്കാതെ വളം വാങ്ങുന്നതിനായി വികസന ഫണ്ടില്‍ നിന്നും തുക (1,23,991/-രൂപ) മാറി നല്കിയ നടപടി ക്രമ പ്രകാരമല്ല. ആയതിനാല്‍, തുക തിരികെ ഈടാക്കി സര്‍ക്കാരിലേയ്ക്ക് ചലാന്‍ മുഖേന ഒടുക്കേണ്ടതാണ്. 1,23,991/-രൂപയുടെ ചെലവ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ ബാധ്യതയായി നിര്‍ണ്ണയിക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-19 വാട്ടര്‍ ചാര്‍ജ്ജ്-കുടിശ്ശിക പെരുകുന്നു -തുടര്‍നടപടികള്‍ സ്വീകരിക്കണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കേരള വാട്ടര്‍ അതോറിറ്റിയുടെ 12.04.2022-ലെ 62374 നമ്പര്‍ ഡിമാന്റ് നോട്ടീസ് പ്രകാരം 4/22-ല്‍ ഗ്രാമ പഞ്ചായത്തിലെ പൊതു ടാപ്പുകളുടെ വെള്ളക്കരം ഇനത്തില്‍ 2,45,78,072 /- രൂപ ഡിമാന്റ് ഉണ്ടായിരുന്നു. വാട്ടര്‍ അതോറിറ്റി 1270 ടാപ്പുകളുടെ വെള്ളക്കരം ആണ് ഡിമാന്റ് ചെയ്തുവരുന്നത്. 2022-23 സാമ്പത്തിക വര്‍ഷം 55,13,067/- രൂപ വെള്ളക്കരമിനത്തില്‍ ഒടുക്കിയിട്ടുണ്ട്. കുടിശ്ശിക തുക ഒടുക്കാത്തതിനാല്‍ 3 / 23 ലെ ഡിമാന്റ് നോട്ടിസ് നം.71768 /03.03.2023 പ്രകാരം 3,13,24,732 /- രൂപ വാട്ടര്‍ അതോറിറ്റി ഡിമാന്റ് ചെയ്തിട്ടുണ്ട്. കുടിശ്ശിക ഒടുക്കാതെ തന്‍മാസ ഡിമാന്റ് മാത്രം ഒടുക്കുന്നതിനാലാണ് ഫൈന്‍ ഉള്‍പ്പെടെ വലിയ തുക ബാധ്യതയായി വരുന്നത്. കുടിശ്ശിക ഒടുക്കാത്തതിന്റെ കാരണം, വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍, കുടിശ്ശിക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഗ്രാമ പഞ്ചായത്ത് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം എന്നിവ അറിയിക്കാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.2/13.07.2023) ലഭ്യമാക്കിയ മറുപടിയില്‍ വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടത്തിയ സംയുക്തപരിശോധനയുടെ ഫലമായി ഉപയോഗശൂന്യമായ 380 ടാപ്പുകള്‍ ഡിസ്കണക്ട് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിക്കുകയുണ്ടായി. 2013 മുതല്‍ ടാപ്പുകളുടെ വെള്ളക്കരം കൃത്യമായി അടക്കുന്നുണ്ടെന്നും, 01.07.2013 മുതല്‍ 67,28,578 /- രൂപ മുന്‍ബാക്കി ഒടുക്കുവാന്‍ അവശേഷിച്ചിരുന്നുവെന്നും മറുപടിയില്‍ അറിയിച്ചിട്ടുണ്ട്. എല്ലാമാസവും കൃത്യമായി വെള്ളക്കരം ഒടുക്കിയിട്ടും കുടിശിക തുക ഒടുക്കാതെ വന്നതിനാലാണ് ഫൈന്‍ ഇനത്തില്‍ കോടികള്‍ ബാധ്യത വന്നത്. വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് ഫൈന്‍ ഉള്‍പ്പെടെയുള്ള ഗണ്യമായ കുടിശ്ശിക തീര്‍പ്പാക്കി തരുവാനാവശ്യമായ ഉചിതനടപടികള്‍ക്കായി ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ഉപയോഗശൂന്യമായ ടാപ്പുകളുടെ ഡിസ്കണക്ഷന്‍ ചാര്‍ജ്ജ് ഒടുക്കിയതിന് ശേഷം ഡിമാന്റ് തുക പുതുക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-20 പോത്ത് കുട്ടി വിതരണം (വനിത)- ഒരു വീട്ടിലെ രണ്ട് പേര്‍ക്ക് ആനുകൂല്യം നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വെറ്ററിനറി സര്‍ജന്‍ നിര്‍വ്വഹണം നടത്തിയ പോത്ത് കുട്ടി വിതരണം (വനിത) എന്ന പ്രോജക്ടിന്റെ ഫയല്‍ പരിശോധിച്ചതില്‍, 2 പേരടങ്ങുന്ന വനിതാ ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഓരോ പോത്തിന്‍കുട്ടിയെ വീതം നല്കിയിട്ടുണ്ട്. ഗുണഭോക്തൃ വിഹിതമിനത്തില്‍ 6,000/- രൂപയും വികസന ഫണ്ടില്‍ നിന്നും 6,000/-രൂപയും ചെലവഴിച്ച് 12,000/-രൂപ നിരക്കില്‍ GEE FARM, മഞ്ഞിലക്കാട്ട് വെളി, വയലാര്‍ പി ഒ, ചേര്‍ത്തല – യില്‍ നിന്നും 12 എണ്ണം പോത്തിന്‍കുട്ടിയെ വാങ്ങിയിട്ടുണ്ട്. കൈപ്പറ്റ് രേഖകള്‍ പ്രകാരം 12ാം വാര്‍ഡിലെ ഏദന്‍സ് ഗ്രൂപ്പിലെ ആനുകൂല്യം കൈപ്പറ്റിയിട്ടുള്ളത് ശ്രീമതി കമലമ്മ, പുന്നയ്ക്കല്‍, ശ്രീമതി ത്രേസ്യാമ്മ, കാട്ടുങ്കല്‍ തയ്യില്‍ എന്നീ വ്യക്തികളാണ്. ഗുണഭോക്തൃ ലിസ്റ്റില്‍, ശ്രീമതി. എലിസബത്ത്, കാട്ടുങ്കല്‍ തയ്യില്‍ എന്ന പേരിന്റെ ബ്രാക്കറ്റില്‍ ആണ് ശ്രീമതി കമലമ്മ, പുന്നയ്ക്കല്‍ എന്ന പേര് ചേര്‍ത്തിട്ടുള്ളത് എന്ന് കാണുന്നു. രസീത് ബുക്ക് പരിശോധിച്ചതില്‍, ശ്രീമതി എലിസബത്ത്, കാട്ടുങ്കല്‍ തയ്യില്‍ എന്ന പേരിന്റെ ബ്രാക്കറ്റില്‍ ആണ് ശ്രീമതി. കമലമ്മ, പുന്നയ്ക്കല്‍ എന്ന പേര് ചേര്‍ത്തിട്ടുള്ളത് എന്നും കാണുന്നു. ശ്രീമതി. ത്രേസ്യാമ്മ, കാട്ടുങ്കല്‍ തയ്യില്‍ എന്നയാളുടെ അപേക്ഷ പരിശോധിച്ചതില്‍, ആനുകൂല്യം കൈപ്പറ്റിയ ശ്രീമതി. ത്രേസ്യാമ്മ, കാട്ടുങ്കല്‍ തയ്യിലും മേല്‍ പരാമര്‍ശിച്ച ശ്രീമതി. എലിസബത്ത്, കാട്ടുങ്കല്‍ തയ്യിലും ഒരു വീട്ടിലെ അംഗങ്ങള്‍ ആണെന്ന് വ്യക്തമായി (റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്). പോത്ത് കുട്ടിയെ ഇന്‍ഷുറന്‍സ് ചെയ്ത രേഖകളില്‍ ശ്രീമതി എലിസബത്ത്, കാട്ടുങ്കല്‍ തയ്യില്‍ എന്നയാളുടെ പേരിലാണ് പോത്തുകുട്ടിയെ ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത് എന്നും വ്യക്തമാണ്. ഇപ്രകാരമുള്ള രേഖ ശ്രീമതി. ത്രേസ്യാമ്മ, കാട്ടുങ്കല്‍ തയ്യില്‍ അപേക്ഷയുടെ ഒപ്പം സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ, ശ്രീമതി കമലമ്മ, പുന്നയ്ക്കല്‍, ശ്രീമതി എലിസബത്ത്, കാട്ടുങ്കല്‍ തയ്യില്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയോ രേഖകളോ ഫയലില്‍ സൂക്ഷിച്ചിട്ടില്ല. വിശദീകരണം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 23 / 19.07 2023) മറുപടി ലഭ്യമാക്കിയില്ല. ആയതിനാല്‍, ഒരു റേഷന്‍ കാര്‍ഡിലെ 2 അംഗങ്ങള്‍ക്ക് ആനുകൂല്യം നല്കിയത് ക്രമ പ്രകാരമല്ല. ആയതിനാല്‍, 6,000/-രൂപയുടെ ചെലവ് ഓഡിറ്റില്‍ നിരാകരിക്കുന്നു. തുക നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വെറ്ററിനറി സര്‍ജനില്‍ നിന്നും ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-21 സ്റ്റീല്‍ വര്‍ക്ക് - പെയിന്റിംഗിന് അധിക നിരക്ക് നല്‍കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയിട്ടുള്ള കെട്ടിട നിര്‍മ്മാണ പ്രവൃത്തികളില്‍ സ്റ്റീല്‍ വര്‍ക്കിന് സ്പെസിഫിക്കേഷന്‍ കോഡ് 10.1 (structural steel work in single section fixed with or without connecting plate, including cutting, hoisting, fixing in position and applying a priming coat of approved steel primer all complete) പ്രകാരം 105.72/ kg നിരക്കും സ്റ്റീല്‍ വര്‍ക്കില്‍ പെയിന്റിംഗിനായി സ്പെസിഫിക്കേഷന്‍ കോഡ് 13.52.1 (Finishing with epoxy paint (two or more coats) at all locations prepared and applied as per manufacturer’s specifications including appropriate priming coat, preparation of surface etc complete) പ്രകാരം 233.10 m2 നിരക്കും എസ്റ്റിമേറ്റില്‍ കണക്കാക്കിയിട്ടുണ്ട്. ഈ രണ്ട് ഇനങ്ങളിലും priming coat അനുവദിച്ചിട്ടുള്ളതിനാല്‍ പെയിന്റിംഗിന്റെ നിരക്കില്‍ നിന്നും priming coat നിരക്ക് കുറവാക്കിയ നിരക്കാണ് പെയിന്റിംഗിന് അനുവദിക്കേണ്ടിയിരുന്നത്. ഇതുമൂലം കരാറുകാര്‍ക്ക് അധികതുക നല്‍കുവാനിടയായിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് 15.07.2023-ല്‍നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.11) കടല്‍ക്കാറ്റിന്റെ സാന്നിദ്ധ്യം മൂലം പഞ്ചായത്തിലെ പല കെട്ടിടങ്ങളുടേയും സ്റ്റീല്‍ വര്‍ക്കുകള്‍ പെട്ടെന്ന് തുരുമ്പെടുക്കുന്നത് ഒഴിവാക്കുന്നതിനാണ് രണ്ട് കോട്ട് പ്രൈമിംഗ് കോട്ട് നല്‍കിയതെന്നും ആദ്യത്തെ കോട്ട് സ്റ്റീല്‍ വര്‍ക്ക് സെറ്റ് ചെയ്യുമ്പോള്‍ തന്നെ നല്‍കിയെന്നും പിന്നീട് epoxy paint നല്‍കുന്നതിനുമുമ്പായി രണ്ടാമത്തെ കോട്ട് ചെയ്തു എന്നുമാണ് മറുപടി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച് എസ്റ്റിമേറ്റ് റിപ്പോര്‍ട്ടിലോ ഫയലിലോ പരാമര്‍ശമില്ലാത്തതിനാല്‍ പ്രസ്തുത മറുപടി അംഗീകരിക്കുന്നില്ല. തുക അധികചെലവിനുത്തരവാദിയായ അസിസ്റ്റന്റ് എഞ്ചിനീയറില്‍ നിന്നും ഇടാക്കേണ്ടതാണ്. വിശദാംശം ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-22 പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ അറ്റകുറ്റപ്പണി - അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1) അലുമിനിയം റൂഫിംഗിന് അധിക നിരക്ക് നല്‍കി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ അറ്റകുറ്റപ്പണി (പ്രോജക്ട് നം.S0203/23) എന്ന പ്രവൃത്തിയില്‍ അലുമിനിയം റൂഫിംഗ് നടത്തിയതിന് OD56396/2022-23 (Providing and fixing aluminium trafford sheets (size,shape andpitch of corrugation as approved by Engineer-in-charge) 0.45mm(+0.05%), total coated 240mpa steel grade, 5-7 microns epoxy primer on both side of the sheet and thickness with zink coating 120 grams per sqm as per IS 277, in polyster top coat 15-18 microns. Sheet should have protective guard film of 25 microns minimum to avoid scratches during transportation and should be supplied in single length upto 12 metre or as desired by engineer in charge. The sheet shall be fixed using self drilling / self tapping screws with EPDM seal, complete upto any pitch in horizontal/vertical or curved surface, excluding the cost of purlins, rafters and trusses and including cutting to size and shape wherever required) പ്രകാരം 781.57 m2 നിരക്കാണ് അനുവദിച്ചിട്ടുള്ളത്. പ്രസ്തുത നിരക്ക് പ്രകാരം അലുമിനിയം ഷീറ്റിന്റെ കനം 0.45mm (+0.05%) ആകേണ്ടതാണ്. അതായത് +0.05% അധിക കനം ഉള്ള അലുമിനിയം ഷീറ്റുകള്‍ക്കും ഇതേ നിരക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പഞ്ചായത്ത് ഹാള്‍ റൂഫിംഗിന് ഉപയോഗിച്ചിട്ടുള്ള ഷീറ്റ് 0.40 mm കനമുള്ളതാണെന്ന് ഭൌതിക പരിശോധനയില്‍ കണ്ടു. 0.40mm കനമുള്ള അലുമിനിയം ഷീറ്റ് ഉപയോഗിച്ചതിന് ഇതേ നിരക്ക് നല്‍കിയതിന് വിശദീകരണം ലഭ്യമാക്കുവാനും 0.40mm കനമുള്ള അലുമിനിയം ഷീറ്റ് ഉപയോഗിച്ചുള്ള റൂഫിംഗിന് ബാധകമായ നിരക്ക് ലഭ്യമാക്കുവാനും ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് റൂഫിംഗ് നടത്തുന്നതിന് ഏകദേശം 132.90 m2 അലുമിനിയം ഷീറ്റ് ആവശ്യമായിരുന്നു എന്നും മാര്‍ക്കറ്റില്‍ തല്‍സമയം അത്രയും അളവില്‍ ലഭ്യമല്ലാതിരുന്നതിനാലാണ് 0.40mm കനമുള്ള അലുമിനിയം ഷീറ്റ് ഉപയോഗിച്ചതെന്നും സ്പെസിഫിക്കേഷന്‍ പ്രകാരം 0.45mm or nearest available size എന്ന് ഉണ്ടായിരുന്നത് കൊണ്ടാണ് 0.40mm കനത്തിലുള്ള ഷീറ്റ് ഉപയോഗിച്ചതെന്നുമാണ് മറുപടി നല്‍കിയിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കിയിട്ടുള്ള വി.ഇ.ഒ ഓഫീസ് നവീകരണം എന്ന പ്രവൃത്തിക്ക് 0.45mm കനമുള്ള അലുമിനിയം ഷീറ്റ് ഉപയോഗിച്ച് റൂഫിംഗ് നടത്തിയിട്ടുള്ളതിനാലും ഫയലില്‍ സൂക്ഷിച്ചിട്ടുള്ള ഡാറ്റായില്‍ nearest available size എന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാലും പ്രസ്തുത മറുപടി തൃപ്തികരമല്ല. ചെലവഴിക്കുന്ന തുകയ്ക്ക് പരമാവധി ഗുണമേന്മയുള്ള മെറ്റീരിയല്‍സ് ഉപയോഗിക്കുവാനും തുടര്‍ന്ന് ഇത്തരത്തിലുള്ള അപാകതകള്‍ ഉണ്ടാകാതിരിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്.
2) പൊളിച്ചെടുത്ത GI ഷീറ്റ് ലേലം ചെയ്തില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ അറ്റകുറ്റപ്പണി എന്ന പ്രവൃത്തിയില്‍ പഴയ GI ഷീറ്റ് 128.76 m2 പൊളിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഉപയോഗയോഗ്യമായ 64.380 m2 ഷീറ്റിന്റെ വില 166.50/m2 നിരക്ക് പ്രകാരം 10719 രൂപ കണക്കാക്കി അസിസ്റ്റന്റ് എഞ്ചിനീയര്‍ സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഈ വിവരം രേഖാമൂലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലേലം ചെയ്ത് ടി തുക പഞ്ചായത്ത് ഫണ്ടില്‍ മുതല്‍ക്കൂട്ടിയിട്ടുണ്ടോയെന്ന് അറിയിക്കുവാന്‍ ആവശ്യപ്പെട്ട് 19.07.2023 ല്‍ നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.18) ഉടന്‍ ലേലം നടത്തുന്നതാണെന്ന് മറുപടി നല്‍കിയിട്ടുണ്ട്. ലേലം ചെയ്ത് തുക പഞ്ചായത്ത് ഫണ്ടില്‍ മുതല്‍ക്കൂട്ടി വിവരം അറിയിക്കേണ്ടതാണ്. പ്രവൃത്തിയുടെ വിശദാംശം പ്രോജക്ട് നം. S0203/23 അടങ്കല്‍ : 300000/- (വികസനഫണ്ട്) കരാറുകാരന്‍ : ജിതേന്ദ് കെ.ആര്‍., കൂതക്കര, കലവൂര്‍ ബില്‍ നം. 8/02.03.2023 തുക - 290144/-
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-23 സാനിറ്റേഷന്‍ – പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ -മുഴുവന്‍ തുകയും ചെലവഴിച്ചില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രോജക്ട് നം. 142 / 2022-23 അടങ്കല്‍- 4,60,000/- (തനത് ഫണ്ട്) ചെലവ് – 4,60,000/- (ചെക്ക് നം. – 6923133, തീയതി - 26.12.2022, തുക-2,30,000/-, ചെക്ക് നം. – 6923150, തീയതി - 08.02.2023, തുക - 2,30,000/-) മെഡിക്കല്‍ ഓഫീസര്‍, സി.എച്ച്.സി. നിര്‍വഹണം നടത്തിയ വാര്‍ഡിലെ സാനിറ്റേഷന്‍ – പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്ന പ്രോജക്ടിന്റെ ഫയല്‍ പരിശോധിച്ചതില്‍, ഓരോ വാര്‍ഡിലേയും സാനിറ്റേഷന്‍ സമിതിയുടെ അക്കൌണ്ടിലേയ്ക്ക് 20,000/-രൂപ വീതം നല്കിയിട്ടുണ്ട്. എല്ലാ വാര്‍ഡിലേയും സാനിറ്റേഷന്‍ സമിതിയുടെ ബാങ്ക് പാസ്ബുക്ക്, ചെലവ് രേഖകള്‍ എന്നിവ പരിശോധിച്ചതില്‍, 8-ാം വാര്‍ഡിന് ലഭിച്ച തുകയില്‍ 10,000/-രൂപ മാത്രമാണ് ചെലവ് ചെയ്തിട്ടുള്ളതെന്നും 14ാം വാര്‍ഡിന് ലഭിച്ച തുക 20,000/-രൂപ ചെലവ് ചെയ്യാതെ അക്കൌണ്ടില്‍ അവശേഷിക്കുന്നതായും കാണുന്നു. ടി വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 8 / 15.07.2023) ലഭ്യമാക്കിയ മറുപടിയില്‍, ഈ വാര്‍ഡുകളില്‍ ജെ.പി.എച്ച്.എന്‍. തസ്തിക ഒഴിവായതിനാലാണ് ഇപ്രകാരം സംഭവിച്ചത് എന്നാണ് പറഞ്ഞിട്ടുള്ളത്. 2022-23 വര്‍ഷത്തെ വിഹിതമിനത്തില്‍ ലഭിച്ച തുക ചെലവ് ചെയ്യാന്‍ സാധിച്ചിട്ടില്ലാത്തിനാല്‍ തുക അതാത് ഫണ്ടിലേയ്ക്ക് തിരിച്ചടയ്ക്കേണ്ടതാണ്. 30,000/-രൂപയുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-24 എച്ച് എം നടപ്പാക്കിയ പദ്ധതികളിലെ അപാകതകള്‍ - 1,99,950 /- രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1) എച്ച് എം നടപ്പാക്കിയ തുല്യത കോഴ്സിന്റെ ഭാഗമായി ഹയര്‍സെക്കന്ററി ബാച്ചിനായി ആദ്യവര്‍ഷം ഒരു പഠിതാവിനായി 3,200 /- രൂപ വീതം 24 പഠിതാക്കള്‍ക്കായി 76,800 /- രൂപയും രണ്ടാം വര്‍ഷം ഒരു പഠിതാവിന് 2,900 /- രൂപ വീതം 24 പഠിതാക്കള്‍ക്കായി 69,600 രൂപയും ഉള്‍പ്പെടെ ആകെ 1,46,400 /- രൂപയും, പത്താംതരം തുല്യത കോഴ്സിന് ഒരു പഠിതാവിന് 2,550 /- രൂപ വീതം 21 പഠിതാക്കള്‍ക്ക് 53,550 /- രൂപയും ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ തുകയുടെ കൈപ്പറ്റ് ഫയലിലില്ല. പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ പലതും ലഭ്യമല്ല. പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച പഠിതാക്കളുടെ ലിസ്റ്റ്, പഠിതാക്കള്‍ക്കായി ക്ലാസ്സുകള്‍ നടത്തിയതിന്റെ ഹാജര്‍ എന്നിവ ഫയലില്‍ ലഭ്യമല്ല. എത്ര പേര്‍ പരീക്ഷ എഴുതിയെന്നോ, എഴുതിയവരില്‍ എത്ര പേര്‍ പാസായി എന്നോ വ്യക്തമല്ല. പഠിതാക്കള്‍ക്ക് ക്ലാസ്സുകള്‍ നടത്തിയ ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം, സാക്ഷരതാമിഷന്‍ സമിതിയുടെ അംഗീകാര പത്രം എന്നിവ ലഭ്യമായില്ല. ഇന്‍സ്ട്രക്ടര്‍മാരെക്കുറിച്ചോ അവരുടെ യോഗ്യത സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും ഫയലിലില്ല. പരീക്ഷ എഴുതിയവരുടേയോ, വിജയിച്ചവരുടെയോ പേരുവിവരങ്ങളോ, സര്‍ട്ടിഫിക്കറ്റോ ഫയലില്‍ ലഭ്യമല്ല. വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.21/19.07.2023) മറുപടി ലഭ്യമാക്കിയില്ല. രേഖകളുടെ അഭാവത്തില്‍ 1,99,950 /- രൂപയുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു. പ്രോജക്ട് നം. 123/23 ചെലവ് വിവരം -1,46,400 – (22060152019501557507 / 29.03.2023) - 53550 /- (2260152019501557502 / 29.03.2023) എച്ച് എം നടപ്പാക്കിയ ഉജ്ജ്വലകൌമാരം എന്ന് പദ്ധതിക്കായി 99,350 /- രൂപ ചെലവഴിച്ചിട്ടുണ്ട്. ലഹരിയുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യവശങ്ങളെക്കുറിച്ച് കൌമാരക്കാരെ ബോധവല്‍ക്കരിക്കുന്നതിനും അവരെ നേര്‍വഴിക്ക് നടത്തുന്നതിനുമായാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത്തല ലഹരി വിമുക്ത ക്യാമ്പയിന്‍ പ്രവത്തനങ്ങള്‍ക്കാണ് തുക ചെലവഴിച്ചത്. പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭ്യമായതിന്റെ വിവരങ്ങള്‍ ഫയലില്‍ ലഭ്യമല്ല. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭ്യമാക്കേണ്ടതാണ്. പദ്ധതിയുടെ ഭാഗമായി നടത്തിയ ക്യാമ്പില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ഫയലില്‍ ലഭ്യമല്ല. ചെലവ് തുക അതാത് ചെലവ് ചെയ്ത വ്യക്തികളുടെ അക്കൌണ്ടിലേക്ക് അല്ല നല്‍കിയത്. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്കൂളുകളേയും പദ്ധതിയുടെ ഭാഗമാക്കാനും ബോധവത്ക്കരണം നടത്താനും സാധിച്ചിരുന്നോ എന്ന് വ്യക്തമല്ല. എക്സൈസ് വകുപ്പ് എല്ലാ സ്ക്കൂളുകളിലും ലഹരി വിമുക്ത ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈഎടുത്ത് ഇപ്രകാരം ഒരു പദ്ധതി നടപ്പാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടപ്പാക്കിയതായി രേഖയില്ല. കൌമാരക്കാരുടെ ഇടയില്‍ ലഹരിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സാധിക്കുന്ന തരത്തിലുള്ള പുനപ്രവര്‍ത്തനങ്ങള്‍കൂടി നടപ്പാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-25 എസ് റ്റി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ - അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രോജക്ട് നം. 126/23 ചെലവ് - 95144 /- ചെലവ് വിവരം - 62377 /- (ബി ആര്‍ നം. 22060152019501558525 /29.03.2023) - 32767 /- / 29.03.2023 (തനത് ഫണ്ട്) എച്ച് എം നടപ്പാക്കിയ എസ് റ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം എന്ന പദ്ധതിക്കായി 95,144 /- രൂപ ചെലവഴിച്ചിട്ടുണ്ട്. ലഭ്യമായ ടെന്‍ഡറുകളില്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ അല്‍ മന ട്രേഡിംഗ് കമ്പനി എന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഉപകരണങ്ങള്‍ വാങ്ങിയത് (ഇന്‍വോയ്സ് നം. ATC7086 /2022-23 29.03.2023). വാങ്ങിയ ഉപകരണങ്ങളുടെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.
വിതരണം ചെയ്ത ഉപകരണങ്ങള്‍ മേശ, കസേര -17 കുട, നോട്ട് ബുക്ക് -29 വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് -14 അപാകതകള്‍ പ്രസ്തുത പദ്ധതിയില്‍ 29 വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തത്. ഇതില്‍ മേശയും കസേരയും 17 വിദ്യാര്‍ഥികള്‍ക്കാണ് ലഭിച്ചത്. മേശയും കസേരയും കൈപ്പറ്റിയ വിദ്യാര്‍ത്ഥികള്‍തന്നെ മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബുക്കും കുടയും ബാഗും മാത്രമാണ് ലഭിച്ചത്. എത്ര വീതം നോട്ടുബുക്കുകളാണ് ഓരോ വിദ്യാര്‍ത്ഥിയും കൈപ്പറ്റിയതെന്ന് വ്യക്തമല്ല. അര്‍ഹരായ വിദ്യര്‍ത്ഥികള്‍ക്ക് ഒരേ പോലെ അല്ല ആനുകൂല്യം വിതരണം ചെയ്തത്. ഇപ്രകാരം വ്യത്യസ്ത ആനുകൂല്യങ്ങള്‍ ഒരേ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതിന്റെ മാനദണ്ഡം വ്യക്തമല്ല. ആനുകൂല്യം കൈപ്പറ്റിയ 29 വിദ്യാര്‍ത്ഥികളുടെ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ ജാതിസര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ ഫയലില്‍ ലഭ്യമല്ല. മേല്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (19/19.07.2023) മറുപടി ലഭ്യമാക്കിയില്ല. ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതു വരെ പഠനോപകരണങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിച്ച തുക 95,144 /- ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-26 കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ (മാനസ)- പദ്ധതി നിര്‍വ്വഹണത്തിലെ അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രോജക്ട് നം. 31/23
എച്ച്.എം. നിര്‍വ്വഹണം നടത്തിയ ഈ പദ്ധതിയില്‍പ്പെടുത്തി, 100000 /- തന്‍വര്‍ഷം ചെലവു ചെയ്തിട്ടുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫയലില്‍ ലഭ്യമല്ല. ഈ പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ട അദ്ധ്യാപിക കൈപ്പറ്റിയ തുകയുടെ വിവരവും പൊള്ളെത്തൈ സ്ക്കൂളിലെ പ്രധാന അദ്ധ്യാപിക നല്‍കിയ സാക്ഷ്യപത്രവും, അതിന്റെയടിസ്ഥാനത്തില്‍ 10,000/- രൂപ ഓരോ മാസവും ശമ്പളം കൈപ്പറ്റിയതിന്റെ രസീതും ഫയലിലുണ്ട്. എന്നാല്‍ എന്ത് ജോലിയാണ് ഇവര്‍ക്ക് നിശ്ചയിച്ചു നല്‍കിയിട്ടുള്ളതെന്നോ, ഇവരുടെ ജോലിയുടെ സ്വഭാവമെന്തെന്നോ, എന്തൊക്കെ യോഗ്യതകളാണ് ഈ ജോലിയ്ക്കായി നിശ്ചയിച്ചു നല്‍കിയിട്ടുള്ളതെന്നോ, ഏതാണ് ഇവരുടെ ജോലി സമയമെന്നോ തുടങ്ങി ഒരു വിശദാംശവും ഫയലിലില്ല. വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (20/19.07.23) മറുപടി ലഭ്യമാക്കിയില്ല. ഈ പദ്ധതി നടത്തിപ്പിലുടെ എത്ര കുട്ടികള്‍ ഇതിന്റെ ഭാഗമായെന്നും അവരുടെ പഠനനിലവാരത്തില്‍ എത്രത്തോളം മാറ്റം കൊണ്ടുവരുവാന്‍ ഈ പദ്ധതിയ്ക്കു് കഴിഞ്ഞിട്ടുണ്ടെന്നുമുള്ള യാതൊരു മോണിറ്ററിംഗും ഈ പദ്ധതിയുടെ ഭാഗമായി നടന്നിട്ടില്ല. കുട്ടികളുടെ മാനസിക ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്ന് ഉറപ്പാക്കേണ്ടതാണ്. ഇത്തരം പദ്ധതികള്‍ സ്വാഗതാര്‍ഹമാണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം പ്രയോജനപ്രദമായ രീതിയില്‍ നടപ്പാക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-27 സെക്രട്ടറി നടപ്പാക്കിയ പദ്ധതികള്‍ - വിനിയോഗസാക്ഷ്യപത്രം ഹാജരാക്കിയില്ല - 43,17,331/- രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സെക്രട്ടറി നിര്‍വ്വഹണം നടത്തിയ, ചുവടെ ചേര്‍ക്കുന്ന പ്രോജക്ടുകളില്‍ നിക്ഷേപ പ്രവൃത്തികള്‍ക്കായി തുക നല്കിയതായി കാണുന്നു. 2022-23 വര്‍ഷം ജലജീവന്‍ മിഷന്‍ വിഹിതമായി 5 ലക്ഷം രൂപ പ്രോജക്ട് മാനേജര്‍, ജലജീവന്‍ പദ്ധതി ക്ക് കൈമാറിയിട്ടുണ്ട്. തുക ഒടുക്കിയതിന്റെ രസീത്, വിനിയോഗസാക്ഷ്യപത്രം എന്നിവ ഹാജരാക്കിയില്ല.
2) തെരുവ് വിളക്കുകള്‍ക്ക് മീറ്റര്‍ സ്ഥാപിക്കല്‍ പ്രോജക്ട് നം - 73/23 അടങ്കല്‍ - 1500000 (ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്) ചെലവ് - 754020 /- (22060152018701185956 / 14.02.2023) 745980 - (2260152018701224475 / 22.02.2023) 2022-23 വര്‍ഷം തെരുവ് വിളക്കുകള്‍ക്ക് മീറ്റര്‍ സ്ഥാപിക്കല്‍ കെ.എസ്.ഇ.ബി. എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മീറ്ററുകള്‍ സ്ഥാപിക്കുന്നതിനായി മേല്‍ ബില്ലുകള്‍ പ്രകാരം 15,00,000/- രൂപ കലവൂര്‍ സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചീനീയര്‍ക്ക് നല്‍കിയിട്ടുണ്ട്. തുകയുടെ രസീത്, വിനിയോഗസാക്ഷ്യപത്രം എന്നിവ പരിശോധനയ്ക്കായി ലഭ്യമാക്കിയില്ല. 3. തെരുവ് വിളക്ക് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ പ്രോജക്ട് നം - 1/23 അടങ്കല്‍ - 2317331 (ധനകാര്യകമ്മീഷന്‍ ഗ്രാന്റ്) ചെലവ് - 1402583 / xvfc/2022-23 /p/104/24.11.2022 തെരുവ് വിളക്ക് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ എന്ന പദ്ധതിക്കായി കെ.എസ്.ഇ.ബി., എസ് എല്‍ പുരം സെക്ഷനിലേക്ക് 23,17,331 /- രൂപ നല്‍കിയിട്ടുണ്ട്. തുകയുടെ വിനിയോഗസാക്ഷ്യപത്രം പരിശോധനയ്ക്കായി ലഭ്യമാക്കിയില്ല.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-28 മരുന്ന് പൂര്‍ണ്ണമായും ലഭ്യമായില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1) മെഡിക്കല്‍ ഓഫീസര്‍, സി.എച്ച്.സി. നിര്‍വ്വഹണം നടത്തിയ പ്രോജക്ടുകള്‍ പ്രകാരം കെ.എം.എസ്.സി.എല്‍- ന് നല്കിയ തുകയ്ക്ക് പൂര്‍ണ്ണമായും മരുന്ന് ലഭിച്ചിട്ടില്ല. വിശദവിവരം താഴെ കൊടുക്കുന്നു. (i) പ്രോജക്ട് നം.-25/ 2022-23 പാലിയേറ്റീവ് കെയര്‍ പദ്ധതി
മേല്‍ പ്രോജക്ട് പ്രകാരം മരുന്ന് ലഭ്യമാക്കുന്നതിനായി കെ.എം.എസ്.സി.എല്‍- ന് നല്കിയ തുകയ്ക്ക് പൂര്‍ണ്ണമായും മരുന്ന് ലഭിച്ചിട്ടില്ല. വിശദവിവരം താഴെ കൊടുക്കുന്നു.
(ii) പ്രോജക്ട് നം.-91/ 2022-23 ജീവന്‍ രക്ഷാ മരുന്നുകള്‍
ജീവന്‍ രക്ഷാ മരുന്നുകള്‍ എന്ന പ്രോജക്ട് പ്രകാരം മരുന്ന് ലഭ്യമാക്കുന്നതിനായി കെ.എം.എസ്.സി.എല്‍- ന് 33,869/- രൂപ (ബില്‍ നം. 16/2022-23, തീയതി-16.01.2023) നല്കിയിട്ടുണ്ട്. മരുന്ന് ലഭ്യമായതിന്റെ വിവരം ലഭ്യമല്ല. ടി വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 8 / 15.07.2023) മരുന്ന് ലഭ്യമാകുന്ന മുറയ്ക്ക് രേഖകള്‍ ഹാജരാക്കുന്നതാണ് എന്ന് മറുപടി നല്‍കിയിട്ടുണ്ട്. 2) ഹോമിയോ ആശുപത്രിക്ക് മരുന്നു വാങ്ങല്‍ എന്ന പ്രോജക്ടില്‍ (പ്രോജക്ട് നം.70)ഉള്‍പ്പെടുത്തി മരുന്നു വാങ്ങുന്നതിനായി മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും 3,00,000 /- രൂപ ബില്‍ നം. 1/2022-23 തീയതി. 03.10.2022 പ്രകാരം ഹോംകോയ്ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ട്. എന്നാല്‍ 1,49,080 /- രൂപയുടെ മരുന്നുകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന 1,50,920 /- രൂപയുടെ മരുന്നുകള്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം. 7/15.07.2023) മരുന്നുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നാണ് മറുപടി നല്‍കിയിട്ടുള്ളത്. മരുന്നുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-29 നഴ്സറി നിര്‍മ്മാണം - പദ്ധതി തുക ചെലവഴിച്ചെങ്കുിലും പൂര്‍ത്തീകരിച്ചില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കൃഷി ഓഫീസര്‍ നിര്‍വഹണം നടത്തിയ നഴ്സറി നിര്‍മ്മാണം എന്ന പ്രോജക്ട് പഞ്ചായത്തിലെ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് വിത്ത് തേങ്ങ വാങ്ങി നല്കി നഴ്സറി തയ്യാറാക്കുന്നതിനായി രൂപീകരിച്ചതാണ്. KERALA AGRO INDUSTRIES CPORPORATION LTD -ന്റെ ബില്‍ ഓഫ് സപ്ലൈ പ്രകാരം (ഇന്‍വോയ്സ് നം. AMB / 265 / 22-23 /05.12.22) 10,000 എണ്ണം തേങ്ങ 50 രൂപ നിരക്കില്‍ ലഭ്യമായിട്ടുണ്ട്. ആയത് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി വിതരണം ചെയ്തിട്ടുണ്ട്. വാര്‍ഡ് നം. 2 (തനിമ JLG ), 17 (സ്നേഹ JLG ) എന്നിവര്‍ക്ക് 2000 എണ്ണം, വാര്‍ഡ് നം. 16 (മഹാത്മ JLG) , 23 (ചലഞ്ചര്‍ JLG) എന്നിവര്‍ക്ക് 3000 എണ്ണം എന്നിങ്ങനെ തേങ്ങ വിതരണം ചെയ്തിട്ടുണ്ട്. വാര്‍ഡ് നം. 16, 17 എന്നിവങ്ങളില്‍ നടത്തിയ ഭൌതിക പരിശോധനയില്‍ തേങ്ങ മുള പൊട്ടി വരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. കൃഷി ഓഫീസറുടെ അഭിപ്രായത്തില്‍ ഈ വിത്തുകള്‍ ജൂണ്‍, ജൂലൈ മാസത്തില്‍ വിതരണം ചെയ്താലേ ഫലഫ്രദമാവുകയുള്ളൂ എന്നാണ്. ആയതിനാല്‍, ടി വിത്തുകള്‍ പഞ്ചായത്തില്‍ ഉത്പ്പാദന മേഖലയില്‍ എപ്രകാരമാണ് ഗുണപ്രദമായിട്ടുള്ളത് എന്നത് വരും നാളുകളില്‍ മാത്രമേ അറിയാന്‍ സാധിയ്ക്കുകയുള്ളൂ. ആയതിനാല്‍, ടി പ്രോജക്ട് സംബന്ധിച്ചുള്ള മോണിറ്ററിംഗ് റിപ്പോര്‍ട്ട്, പൂര്‍ത്തീകരണ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-30 പ്രത്യേകകന്നുകുട്ടിപരിപാലനം - ചെലവ് തുകയുടെ വിനിയോഗ വിവരം ലഭ്യമല്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വെറ്ററിനറി സര്‍ജന്‍ നിര്‍വ്വഹണം നടത്തിയ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി എന്ന പ്രോജക്ടിന്റെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
ടി പ്രോജക്ട് പ്രകാരം, 8,62,500/- രൂപ കാഫ് ഫീഡ് സബ്സിഡി പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്റ്ററുടെ അക്കൌണ്ടിലേയ്ക്ക് മാറി നല്കിയിട്ടൂണ്ട്. തുകയുടെ വിനിയോഗ വിവരം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 23/19.07.23) മറുപടി ലഭ്യമാക്കിയിട്ടില്ല. വിനിയോഗരേഖകള്‍ ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ 8,62,500/- രൂപയുടെ ചെലവ് ഓഡിറ്റില്‍ തടസ്സപ്പെടുത്തുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1-31 തൊഴിലുറപ്പ് പദ്ധതി - അപാകതകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1. മുള, ഡിസ്പ്ലേ ബോര്‍ഡ് തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ ഫയലുകള്‍ പരിശോധിച്ചതില്‍ മുള, ഡിസ്പ്ലേ ബോര്‍ഡ് എന്നിവയുടെ തുക മേറ്റുമാരുടെ അക്കൌണ്ടിലേക്കാണ് നല്‍കി വരുന്നത്. എന്നാല്‍ ഇവ വാങ്ങിയതിന്റെ ബില്‍ ഫയലില്‍ സൂക്ഷിച്ചിട്ടില്ല. പ്രസ്തുത പ്രവൃത്തിക്ക് മുള വാങ്ങുന്നതിന് 1700 /- രൂപ മേറ്റുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബില്‍ ഫയലില്‍ ലഭ്യമല്ല. ഈ അപാകതയ്ക്ക് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.24/20.07.2023) ലഭ്യമാക്കിയ മറുപടിയില്‍ ബോര്‍ഡിനും മുളയ്ക്കും 5000 /- രൂപയില്‍ കുറവായതിനാല്‍ ലോക്കല്‍ പര്‍ച്ചേസില്‍ ഉള്‍പ്പെടുത്തി വൌച്ചറിന്റെയും രസീതിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്നാണ് മറുപടി നല്‍കിയത്. 2. വിവിധ പ്രവൃത്തികള്‍ക്ക് ബോര്‍ഡ് സ്ഥാപിക്കുന്നതിന് കുടുബശ്രീയെ ഏല്പിക്കുകയോ ടെന്റര്‍ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. വിവിധ പ്രവൃത്തികള്‍ക്ക് ബോര്‍ഡ് സ്ഥാപിക്കുന്നതിന് കുടുബശ്രീയെ ഏല്പിക്കുകയോ ടെന്റര്‍ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ഈ അപാകതയ്ക്ക് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് ലഭ്യമാക്കിയ മറുപടിയില്‍ കുടുംബശ്രീ സംവിധാനമായ എഡിഎസ് നല്‍കുന്ന വൌച്ചറിന്റെയും രസീതിന്റെയും അടിസ്ഥാനത്തിലാണ് തുക നല്‍കിയിട്ടുള്ളതെന്നാണ് അറിയിച്ചത്. എന്നാല്‍ എഡിഎസിന്റെ ബില്‍ ഫയലില്‍ ലഭ്യമല്ല. 3. എഫ്.റ്റി.ഒ. വിവരങ്ങള്‍ ഫയലില്‍ ലഭ്യമല്ല വിവിധ പ്രവൃത്തികളുടെ ഫയല്‍ പരിശോധിച്ചതില്‍ കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും തുക നല്‍കിയതിന്റെ എഫ് റ്റി ഒ വിവരങ്ങള്‍ ഫയലില്‍ ലഭ്യമല്ല ഉദാ : വാര്‍ഡ് 5 തൊഴുത്ത് നിര്‍മ്മാണം (രാജേശ്വരി) എന്ന പ്രവത്തിയില്‍ മെറ്റീരിയല്‍ ഇനത്തില്‍ 77,700 /- രൂപ തുക രേഖപ്പെടുത്തിയിട്ടുണ്ട്. എഫ്.റ്റി.ഒ. ചേര്‍ത്തിട്ടില്ല. മേല്‍ അപാകതകള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് എന്‍ക്വയറിക്കുള്ള മറുപടിയില്‍ ചൂണ്ടിക്കാട്ടിയ ഫയലിന്റെ എഫ്.റ്റി.ഒ. ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഓഡിറ്റിനായി ഹാജരാക്കിയ ഫയലുകളില്‍ എല്ലാം എഫ്.റ്റി.ഒ. വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
4. കയര്‍ ഭൂവസ്ത്രം വിരിക്കല്‍
പ്രസ്തുത വിഷയം ഉന്നയിച്ച് നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് ലഭ്യമാക്കിയ മറുപടിയില്‍ കയര്‍ഭുവസ്ത്രം വിരിക്കുന്ന ഇനത്തില്‍ കയര്‍ ഭുവസ്ത്രം വിരിക്കുന്നതിനും പാര്‍ശ്വഭിത്തികളില്‍ പുല്ലുവെച്ച് പിടിപ്പിക്കുന്നതിനും കൂടിയാണ് തൊഴില്‍ദിനം അനുവദിച്ചതെന്നാണ് അറിയിച്ചത്. ആകയാല്‍ തുടര്‍ന്നുള്ള എസ്റ്റിമേറ്റില്‍ ഈ അപാകത പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാഗം -2 ഇല്ല. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -3 ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങള്‍ [KLFA Act 1994 സെക്ഷന്‍ 16,KLFA Rules 1996 ചട്ടം 19(2) പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രത്യേക ഭാഗം] | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-1 നെല്‍ക്കൃഷി വികസനം - ഗുണഭോക്തൃ വിഹിതമിനത്തില്‍ ലഭിച്ച തുകയ്ക്ക് ആനുപാതികമായി വളം വാങ്ങിയില്ല | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കൃഷി ഓഫീസര്‍ നിര്‍വഹണം നടത്തിയ നെല്‍കൃഷി വികസനം (സ്പില്‍ ഓവര്‍) എന്ന പ്രോജക്ട് പ്രകാരം 8,010/-രൂപ കൂലി ചെലവ് സബ്സിഡി ഇനത്തില്‍ ഗുണഭോക്താക്കളുടെ അക്കൌണ്ടിലേയ്ക്ക് നല്കിയിട്ടുണ്ട്. 2500 കി.ഗ്രാം. (250 പായ്ക്കറ്റ്) LIME വാങ്ങിയ ഇനത്തില്‍ KERALA AGRO INDUSTRIES CORPORATION LIMITED -ന്റെ ഇന്‍വോയ്സ് നം. AMB/432/22-23/03.02.23 പ്രകാരം 32,500/-രൂപ നല്കിയിട്ടുണ്ട്. ഫയല്‍ പരിശോധിച്ചതില്‍, ഒരു പായ്ക്കറ്റ് LIME- ന് 130 രൂപ വില ഈടാക്കുന്നതില്‍ 25% തുക (32.50 രൂപ) ഗുണഭോക്തൃ വിഹിതമിനത്തില്‍ ഈടാക്കേണ്ടതുണ്ട്. എന്നാല്‍ രസീത് പ്രകാരം 141 പേരുടെ ഗുണഭോക്തൃ വിഹിതമിനത്തിലെ തുക (141 X 32.50 = 4582.50) മാത്രമാണ് പഞ്ചായത്തില്‍ അടവാക്കിയിട്ടുള്ളത്. 250 പായ്ക്കറ്റിന്റെ ഗുണഭോക്തൃ വിഹിതം ലഭ്യമാകാതെയാണ് 250 എണ്ണം LIME പായ്ക്കറ്റിന് ഓര്‍ഡര്‍ കൊടുത്തിട്ടുള്ളത്. തനത് ഫണ്ടില്‍ നിന്നും 250 പായ്ക്കറ്റിന്റെ ഗുണഭോക്തൃ വിഹിതമിനത്തിലെ തുകയായ 8125/- രൂപ മാറി നല്കി. നിലവില്‍, വിതരണം ചെയ്യാതെ അവശേഷിക്കുന്ന 109 പായ്ക്കറ്റ് LIME-ന്റെ വിലയായ 14170/-രൂപ (വികസന ഫണ്ടില്‍ നിന്നും 10,628/-രൂപ + തനത് ഫണ്ടില്‍ നിന്നും 3,542/-രൂപ ) ചെലവഴിച്ചത് ക്രമപ്രകാരമല്ല. പ്രസ്തുത വിഷയത്തില്‍ വിശദീകരണം ലഭ്യമാക്കുവാനും വിതരണം ചെയ്യാതെ അവശേഷിക്കുന്ന LIME ന്റെ നിലവിലെ അവസ്ഥ അറിയിക്കുവാനും ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 9/15.07.2022) വിതരണം ചെയ്യാന്‍ ബാക്കി നില്ക്കുന്ന 109 പായ്ക്കറ്റ് LIME- ന്റെ വിതരണം നടന്ന് കൊണ്ടിരിയ്ക്കുന്നു എന്നാണ് മറുപടി നല്‍കിയിട്ടുള്ളത്. രസീത് ബുക്കിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍, കൃഷി ഓഫീസര്‍ നിലവില്‍ 2022-23 (28.03.2023) വര്‍ഷത്തിന് ശേഷം നാളിതുവരെ ഗുണഭോക്തൃ വിഹിതം പിരിക്കുവാനായി രസീത്ബുക്ക് കൈപ്പറ്റിയിട്ടില്ല എന്ന് കാണുന്നു. ഇതില്‍നിന്നും കൃഷി ഓഫീസര്‍ ഗുണഭോക്തൃവിഹിതം പിരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്ന് വ്യക്തമാണ്. വിതരണം ചെയ്യാത്ത LIME ന്റെ വിലയായ 14,170/-രൂപയില്‍ തനത് ഫണ്ടില്‍ നിന്നും ചെലവഴിച്ച 3,542/-രൂപ ഓഡിറ്റില്‍ അംഗീകരിക്കുന്നില്ല. സാധനം വിതരണം ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കാമെന്ന മറുപടി പരിഗണിച്ച് വികസന ഫണ്ടില്‍ നിന്നും ചെലവഴിച്ച 10,628/-രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു. നിരാകരിച്ച തുക ഉത്തരവാദിയായ കൃഷി ഓഫീസറില്‍ നിന്നും ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-2 സുഭിക്ഷ കേരളം ചെറുപയര്‍ കൃഷിയ്ക്ക് വിത്തും വളവും - ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക വരവില്ല – വികസന ഫണ്ടില്‍ നിന്നുമുള്ള തുക ചെലവഴിച്ചു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കൃഷി ഓഫീസര്‍ നിര്‍വഹണം നടത്തിയ ചെറുപയര്‍ കൃഷിക്ക് വിത്തും വളവും എന്ന പ്രോജക്ടില്‍ ചെറുപയര്‍ കൃഷി ചെയ്യുന്നതിനായി കര്‍ഷകര്‍ക്ക് ചെറുപയര്‍ വിത്ത്, വളം (75% സബ്സിഡിയോടെ) എന്നിവ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ചെറുപയര്‍ വിത്തുകള്‍ 321.43 കി.ഗ്രാം KERALA AGRO INDUSTRIES CORPORATION LTD- ല്‍ നിന്നും സപ്ലൈ ചെയ്തിട്ടുണ്ട് (ഇന്‍വോയ്സ് നം. AMB 241/22-23 തീയതി- 26.11.2022). കൂടാതെ, ടി പ്രോജക്ട് പ്രകാരം Vermi Compost 3125 കി.ഗ്രാം 16 രൂപ നിരക്കില്‍ ലഭ്യമാക്കുന്നതിന് KERALA AGRO INDUSTRIES CORPORATION LTD- ന് തുക നല്കിയിട്ടുണ്ട്. പ്രോജക്ട് പ്രകാരം വികസന ഫണ്ട് വിഹിതം 12 രൂപയും ഗുണഭോക്തൃ വിഹിതം 4 രൂപയും ആണ് ഒരു കി. ഗ്രാമിന് ചെലവഴിയ്ക്കാവുന്നത്. ഫയല്‍ പരിശോധിച്ചതില്‍, വികസന ഫണ്ട് ഇനത്തില്‍ 3125 കി.ഗ്രാമിന് ചെലവഴിയ്ക്കേണ്ട തുകയായ 50,000/-രൂപയില്‍ 37,500 രൂപ സ്ഥാപനത്തിന് മാറി നല്കിയിട്ടുണ്ട്. എന്നാല്‍ സാധനം ലഭ്യമായതിന്റെ ബില്‍ ഓഫ് സപ്ലൈ ഫയലില്‍ സൂക്ഷിച്ചിട്ടില്ല. രസീത് ബുക്ക് പരിശോധിച്ചതില്‍, ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിച്ചിട്ടില്ല എന്നും സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍, Vermi compost ലഭ്യമായിട്ടില്ല എന്നും വ്യക്തമായി. വിശദീകരണം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 9/15.07.2022) ലഭ്യമാക്കിയ മറുപടിയില്‍ Vermi Compost കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് രേഖകള്‍ ഓഡിറ്റില്‍ ഹാജരാക്കുന്നതാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക ലഭിയ്ക്കാതെ സാധനം സപ്ലൈ ചെയ്യുന്നതിന് ഓര്‍ഡര്‍ നല്കിയതും വികസനഫണ്ടില്‍ നിന്നുമുള്ള തുക സ്ഥാപനത്തിന്റെ അക്കൌണ്ടിലേയ്ക്ക് മാറി നല്കിയതുമായ നിര്‍വ്വഹണോദ്യോഗസ്ഥന്റെ പ്രവര്‍ത്തി ക്രമപ്രകാരമല്ല. ആയതിനാല്‍ 37,500/-രൂപയുടെ ചെലവ് ഓഡിറ്റില്‍ അംഗീകരിക്കുന്നില്ല. ചെലവ് തുക നിര്‍വ്വഹണോദ്യോഗസ്ഥന്റെ ബാധ്യതയായി നിര്‍ണയിക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-3 മുല്ല കൃഷി വികസനം - ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിച്ചതിന് ആനുപാതികമായി ഓര്‍ഡര്‍ നല്കിയില്ല- 8,000/-രൂപയുടെ നഷ്ടം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മുല്ലകൃഷി വികസനം എന്ന പ്രോജക്ടില്‍ ഹരിതശ്രീ എ - ഗ്രേഡ് ക്ലസ്റ്റര്‍ ഇക്കോഷോപ്പിലെ ബില്‍ (നം. 17520, തീയതി – 13.02.2023, തുക – 135000/- രൂപ) പ്രകാരം 13500 എണ്ണം മുല്ലതൈ 10 രൂപ നിരക്കില്‍ വാങ്ങിയിട്ടുണ്ട്. വികസന ഫണ്ടില്‍ നിന്നുമുള്ള തുക (101250/-) സ്ഥാപനത്തിന് നല്കിയിട്ടുണ്ട്. രസീത് ബുക്ക് പരിശോധിച്ചതില്‍ ഗുണഭോക്തൃ വിഹിതം ഇനത്തില്‍ 31,750/-രൂപ (12700 എണ്ണത്തിന്റെ ഗുണഭോക്തൃ വിഹിതമിനത്തിലെ തുക) പിരിച്ച് തനത് ഫണ്ടില്‍ ഒടുക്കിയിട്ടുണ്ട്. 800 എണ്ണത്തിന്റെ ഗുണഭോക്തൃ വിഹിതം പിരിയ്ക്കാതെയാണ് 13500എണ്ണം മുല്ലത്തൈ വാങ്ങിയതെന്ന് വ്യക്തമാണ്. സ്റ്റോക്ക് രജിസ്റ്ററില്‍ 13500 എണ്ണം മുല്ലതൈ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിതരണ രജിസ്റ്റര്‍ പ്രകാരം, ഗുണഭോക്തൃ വിഹിതം ഇനത്തില്‍ തുക ഒടുക്കിയ 12700 എണ്ണം മുല്ലതൈ മാത്രമാണ് വിതരണം നടത്തിയിട്ടുള്ളത്. വിശദീകരണം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 9/15.07.2022) ലഭ്യമാക്കിയ മറുപടിയില്‍, 800 എണ്ണം മുല്ല തൈകള്‍ വിതരണം ചെയ്യാന്‍ പറ്റാതെ കേട് വന്ന് പോയിട്ടുള്ളതാണെന്നും 800 എണ്ണം മുല്ല തൈകള്‍ വിതരണക്കാരില്‍ നിന്നും ഇറക്കി വിതരണം ചെയ്ത് രേഖകള്‍ ഹാജരാക്കുന്നതാണെന്നുമാണ്. എന്നാല്‍, 2022-23 വര്‍ഷത്തെ ഗുണഭോക്തൃ വിഹിതം നാളിതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍, ഇപ്രകാരം വിതരണം ഇനി സാധ്യമാകില്ല എന്ന് ഓഡിറ്റില്‍ വിലയിരുത്തുന്നു. ആകയാല്‍, 800 എണ്ണം മുല്ല തൈയുടെ വിലയായ 6,000/-രൂപ(800x7.5 രൂപ) നിര്‍വ്വഹണോദ്യോഗസ്ഥനായ കൃഷി ഓഫീസറുടെ ബാധ്യതയായി കണകാക്കി ചെലവ് തുക ഓഡിറ്റില്‍ നിരാകരിക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-4 ജെ.എല്‍.ജി.ഗ്രൂപ്പിന് വിത്തും വളവും -ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിയ്ക്കാതെ വളം വാങ്ങുന്നതിനായി വികസന ഫണ്ടില്‍ നിന്നും തുക നല്കി - 1,23,991/-രൂപയുടെ ചെലവ് ഓഡിറ്റില്‍ നിരാകരിക്കുന്നു | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജെ.എല്‍. ജി ഗ്രൂപ്പിന് വിത്തും വളവും (സ്പില്‍ ഓവര്‍ ) പ്രോജക്ട് പ്രകാരം ROYAL MEAL 5904 കി.ഗ്രാം 28 രൂപ നിരക്കില്‍ ലഭ്യമാക്കുന്നതിന് KERALA AGRO INDUSTRIES CORPORATION LTD- ന് തുക നല്കിയിട്ടുണ്ട്. പ്രോജക്ട് പ്രകാരം വികസന ഫണ്ട് വിഹിതം 21 രൂപയും ഗുണഭോക്തൃ വിഹിതം 7 രൂപയും ആണ് ഒരു കി. ഗ്രാമിന് ചെലവഴിക്കാവുന്നത് . ഫയല്‍ പരിശോധിച്ചതില്‍, വികസന ഫണ്ട് ഇനത്തില്‍ 5904 കി.ഗ്രാമിന് ചെലവഴിക്കേണ്ട തുകയായ 1,23,991/-രൂപ സ്ഥാപനത്തിന് മാറി നല്കിയിട്ടുണ്ട്. എന്നാല്‍ സാധനം ലഭ്യമായതിന്റെ ബില്‍ ഓഫ് സപ്ലൈ ഫയലില്‍ സൂക്ഷിച്ചിട്ടില്ല. രസീത് ബുക്ക് പരിശോധിച്ചതില്‍, ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിച്ചിട്ടില്ല എന്നും സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍, ROYAL MEAL ലഭ്യമായിട്ടില്ല എന്നും വ്യക്തമായി. വിശദീകരണം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 9/ 15.07.2022) ലഭ്യമാക്കിയ മറുപടിയില്‍, ഗ്രൂപ്പുകള്‍ക്കുള്ള വളം വിതരണം ചെയ്ത് രേഖകള്‍ ഓഡിറ്റില്‍ ഹാജരാക്കുന്നതാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഗുണഭോക്തൃ വിഹിതമിനത്തില്‍ തുക പിരിയ്ക്കാതെ വളം വാങ്ങുന്നതിനായി വികസന ഫണ്ടില്‍ നിന്നും തുക ( 1,23,991/-രൂപ ) മാറി നല്കിയ നടപടി ക്രമ പ്രകാരമല്ല. ആയതിനാല്‍, തുക തിരികെ ഈടാക്കി സര്‍ക്കാരിലേയ്ക്ക് ചലാന്‍ മുഖേന ഒടുക്കേണ്ടതാണ്. 1,23,991/-രൂപയുടെ ചെലവ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ ബാധ്യതയായി നിര്‍ണ്ണയിക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-5 പോത്ത് കുട്ടി വിതരണം (വനിത )- ഒരു വീട്ടിലെ രണ്ട് പേര്‍ക്ക് ആനുകൂല്യം നല്കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വെറ്ററിനറി സര്‍ജന്‍ നിര്‍വ്വഹണം നടത്തിയ പോത്ത് കുട്ടി വിതരണം (വനിത) എന്ന പ്രോജക്ടിന്റെ ഫയല്‍ പരിശോധിച്ചതില്‍, 2 പേരടങ്ങുന്ന വനിതാ ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഓരോ പോത്തിന്‍കുട്ടിയെ വീതം നല്കിയിട്ടുണ്ട്. ഗുണഭോക്തൃ വിഹിതമിനത്തില്‍ 6,000/- രൂപയും വികസന ഫണ്ടില്‍ നിന്നും 6000/-രൂപയും ചെലവഴിച്ച് 12,000/-രൂപ നിരക്കില്‍ GEE FARM, മഞ്ഞിലക്കാട്ട് വെളി, വയലാര്‍ പി ഒ, ചേര്‍ത്തല – യില്‍ നിന്നും 12 എണ്ണം പോത്തിന്‍കുട്ടിയെ വാങ്ങിയിട്ടുണ്ട്. കൈപ്പറ്റ് രേഖകള്‍ പ്രകാരം 12ാം വാര്‍ഡിലെ ഏദന്‍സ് ഗ്രൂപ്പിലെ ആനുകൂല്യം കൈപ്പറ്റിയിട്ടുള്ളത് ശ്രീമതി. കമലമ്മ, പുന്നയ്ക്കല്‍, ശ്രീമതി. ത്രേസ്യാമ്മ, കാട്ടുങ്കല്‍ തയ്യില്‍ എന്നീ വ്യക്തികളാണ്. ഗുണഭോക്തൃ ലിസ്റ്റില്‍, ശ്രീമതി. എലിസബത്ത്, കാട്ടുങ്കല്‍ തയ്യില്‍ എന്ന പേരിന്റെ ബ്രാക്കറ്റില്‍ ആണ് ശ്രീമതി. കമലമ്മ, പുന്നയ്ക്കല്‍ എന്ന പേര് ചേര്‍ത്തിട്ടുള്ളത് എന്ന് കാണുന്നു. രസീത് ബുക്ക് പരിശോധിച്ചതില്‍, ശ്രീമതി. എലിസബത്ത്, കാട്ടുങ്കല്‍ തയ്യില്‍ എന്ന പേരിന്റെ ബ്രാക്കറ്റില്‍ ആണ് ശ്രീമതി. കമലമ്മ, പുന്നയ്ക്കല്‍ എന്ന പേര് ചേര്‍ത്തിട്ടുള്ളത് എന്നും കാണുന്നു. ശ്രീമതി. ത്രേസ്യാമ്മ, കാട്ടുങ്കല്‍ തയ്യില്‍ എന്നയാളുടെ അപേക്ഷ പരിശോധിച്ചതില്‍, ആനുകൂല്യം കൈപ്പറ്റിയ ശ്രീമതി. ത്രേസ്യാമ്മ, കാട്ടുങ്കല്‍ തയ്യിലും മേല്‍ പരാമര്‍ശിച്ച ശ്രീമതി. എലിസബത്ത്, കാട്ടുങ്കല്‍ തയ്യിലും ഒരു വീട്ടിലെ അംഗങ്ങള്‍ ആണെന്ന് വ്യക്തമായി ( റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ). പോത്ത് കുട്ടിയെ ഇന്‍ഷുറന്‍സ് ചെയ്ത രേഖകളില്‍ ശ്രീമതി. എലിസബത്ത്, കാട്ടുങ്കല്‍ തയ്യില്‍ എന്നയാളുടെ പേരിലാണ് പോത്തുകുട്ടിയെ ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത് എന്നും വ്യക്തമാണ്. ഇപ്രകാരമുള്ള രേഖ ശ്രീമതി. ത്രേസ്യാമ്മ, കാട്ടുങ്കല്‍ തയ്യില്‍ അപേക്ഷയുടെ ഒപ്പം സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ, ശ്രീമതി. കമലമ്മ, പുന്നയ്ക്കല്‍, ശ്രീമതി. എലിസബത്ത്, കാട്ടുങ്കല്‍ തയ്യില്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയോ രേഖകളോ ഫയലില്‍ സൂക്ഷിച്ചിട്ടില്ല. വിശദീകരണം ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ട് നല്കിയ ഓഡിറ്റ് അന്വേഷണത്തിന് (നം. 23 / 19.07 2023) മറുപടി ലഭ്യമാക്കിയില്ല. ആയതിനാല്‍, ഒരു റേഷന്‍ കാര്‍ഡിലെ 2 അംഗങ്ങള്‍ക്ക് ആനുകൂല്യം നല്കിയത് ക്രമ പ്രകാരമല്ല. ആയതിനാല്‍, 6000/-രൂപയുടെ ചെലവ് ഓഡിറ്റില്‍ നിരാകരിക്കുന്നു. തുക നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വെറ്ററിനറി സര്‍ജനില്‍ നിന്നും ഈടാക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 3-6 സ്റ്റീല്‍ വര്‍ക്ക് - പെയിന്റിംഗിന് അധിക നിരക്ക് നല്‍കി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയിട്ടുള്ള കെട്ടിട നിര്‍മ്മാണ പ്രവൃത്തികളില്‍ സ്റ്റീല്‍ വര്‍ക്കിന് സ്പെസിഫിക്കേഷന്‍ കോഡ് 10.1 (structural steel work in single section fixed with or without connecting plate, including cutting, hoisting, fixing in position and applying a priming coat of approved steel primer all complete) പ്രകാരം 105.72/ kg നിരക്കും സ്റ്റീല്‍ വര്‍ക്കില്‍ പെയിന്റിംഗിനായി സ്പെസിഫിക്കേഷന്‍ കോഡ് 13.52.1 (Finishing with epoxy paint (two or more coats) at all locations prepared and applied as per manufacturer’s specifications including appropriate priming coat, preparation of surface etc complete) പ്രകാരം 233.10 m2 നിരക്കും എസ്റ്റിമേറ്റില്‍ കണക്കാക്കിയിട്ടുണ്ട്. ഈ രണ്ട് ഇനങ്ങളിലും priming coat അനുവദിച്ചിട്ടുള്ളതിനാല്‍ പെയിന്റിംഗിന്റെ നിരക്കില്‍ നിന്നും priming coat നിരക്ക് കുറവാക്കിയ നിരക്കാണ് പെയിന്റിംഗിന് അനുവദിക്കേണ്ടിയിരുന്നത്. ഇതുമൂലം കരാറുകാര്‍ക്ക് അധികതുക നല്‍കുവാനിടയായിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് 15.07.2023-ല്‍നല്‍കിയ ഓഡിറ്റ് എന്‍ക്വയറിക്ക് (നം.11) കടല്‍ക്കാറ്റിന്റെ സാന്നിദ്ധ്യം മൂലം പഞ്ചായത്തിലെ പല കെട്ടിടങ്ങളുടേയും സ്റ്റീല്‍ വര്‍ക്കുകള്‍ പെട്ടെന്ന് തുരുമ്പെടുക്കുന്നത് ഒഴിവാക്കുന്നതിനാണ് രണ്ട് കോട്ട് പ്രൈമിംഗ് കോട്ട് നല്‍കിയതെന്നും ആദ്യത്തെ കോട്ട് സ്റ്റീല്‍ വര്‍ക്ക് സെറ്റ് ചെയ്യുമ്പോള്‍ തന്നെ നല്‍കിയെന്നും പിന്നീട് epoxy paint നല്‍കുന്നതിനുമുമ്പായി രണ്ടാമത്തെ കോട്ട് ചെയ്തു എന്നുമാണ് മറുപടി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച് എസ്റ്റിമേറ്റ് റിപ്പോര്‍ട്ടിലോ ഫയലിലോ പരാമര്‍ശമില്ലാത്തതിനാല്‍ പ്രസ്തുത മറുപടി അംഗീകരിക്കുന്നില്ല. തുക അധികചെലവിനുത്തരവാദിയായ അസിസ്റ്റന്റ് എഞ്ചിനീയറില്‍ നിന്നും ഇടാക്കേണ്ടതാണ്. വിശദാംശം ചുവടെ ചേര്‍ക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭാഗം -4 പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-1 സംയുക്ത പ്രോജക്ടുകള്‍ക്ക് ലഭിച്ച ഫണ്ട് വിനിയോഗം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-2 നിക്ഷേപപ്രവൃത്തികള്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷത്തില്‍ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് ഡെപ്പോസിറ്റ് വര്‍ക്കായി പ്രവൃത്തി നടത്തുന്നതിന് മുന്‍കൂര്‍ നല്‍കിയിട്ടുണ്ട്. 31,60,827/- രൂപ തുക ചെലവഴിച്ച് പ്രവൃത്തി നടത്തിയതിന്റെയും ബാക്കി തുകയുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-3 മൊബിലൈസേഷന്‍ അഡ്വാന്‍സ് വിവരങ്ങള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-4 വായ്പ / വായ്പാതിരിച്ചടവ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓഡിറ്റ് വര്‍ഷം പഞ്ചായത്തിന് വായ്പയിനത്തില്‍ 6,00,000 രൂപ വരവുണ്ട്. മുന്‍ബാക്കി 1,00,000 രൂപയടക്കം 7,00,000 രൂപയില്‍ 7,00,000 രൂപ വിനിയോഗിച്ചിട്ടുണ്ട്. ഓഡിറ്റ് വര്‍ഷം വായ്പ തിരിച്ചടച്ചതിന്റെയും വര്‍ഷാവസാനം തിരിച്ചടയ്ക്കാന്‍ അവേശഷിക്കുന്ന വായ്പ തുകയുടെയും വിശദവിവരം താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-5 സ്ഥിര നിക്ഷേപം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-6 ഓഡിറ്റ് റിക്കവറി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഈയിനത്തില്‍ തന്‍വര്‍ഷം ലഭിച്ച 2,000 രൂപയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-7 സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഞ്ചായത്തിലെ മുന്‍വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം 23- വകുപ്പ് പ്രകാരമുള്ള സമാഹൃത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ഖണ്ഡികകളില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവയുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-8 ചാര്‍ജ്ജ്/സര്‍ചാര്‍ജ്ജ് നടപടികളുടെ വിവരം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇല്ല
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-9 ഓഡിറ്റ് പ്രത്യവലോകനം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
(എ) സംക്ഷിപ്ത വിവരം
(ബി) ഗ്രാമപഞ്ചായത്ത് ഫണ്ടിനുണ്ടായ വ്യക്തമായ നഷ്ടത്തിന്റെ വിവരം
ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക
(സി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കുണ്ടായ നഷ്ടത്തിന്റെ വിവരം -ഇല്ല-
(ഡി) നഷ്ടം നിജപ്പെടുത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവ -ഇല്ല-
(ഇ) റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന നഷ്ടത്തിന് / തടസ്സത്തിന് ഉത്തരവാദികളായവരുടെ പേരും സ്ഥിരം മേല്‍വിലാസവും
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 4-10 തീര്‍പ്പാക്കാനവശേഷിയ്ക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Annexure-1
Audit Certificate
i. I have audited the attached Financial statements approved vide resolution number 1.1 dated 1.1 dated 01-07-2023 and submitted on 01-07-2023 , comprising of Receipt and Payment statement,Income and Expenditure account for the year ended on March 2023 and Balance sheet as on 31-03-2023 , with supporting forms, of the Mararikkulam South Grama Panchayat as per section 215(4) of Kerala Panchayath Raj act 1994, Kerala Panchayath Raj Accounts rules 2011, KSAD Audit Manual chapters 4.2.1 & 11.3 and as per guidelines and compliance instructions issued by State /Central Government, Finance Commission and other funding agencies from time to time. Preparation of these accounts is the responsibility of the PRI’s management. My responsibility is to express an opinion on these accounts based on my Financial Audit.
ii. I have conducted my Financial Audit in accordance with auditing standards issued by C&AG of India and Guidelines for Financial Audit of PRIs issued by C&AG. These standards/guidelines require that I plan and perform the audit to obtain reasonable assurance whether the financial statements are free from material misstatements. An audit includes examining evidences supporting the amounts and disclosures in the financial statements. An audit also includes assessing the accounting principles used and significant estimates made, as well as evaluating the overall presentation of accounts. I believe that my audit provides a reasonable basis for my opinion.
iii. On the basis of the information and explanations that I required and have obtained, and according to the best of my information as a result of Financial Audit of the accounts and on consideration of explanations given,
I certify that, subject to my observations in the appended report, except for the matters described in the basis for qualified opinion in the appended report and subject to other observations therein, the Annual Financial Statements give a true and fair view of financial result and Financial position of Mararikkulam South Grama Panchayat for the year 2022-2023
Date: 03/10/2023
Deputy Director
Kerala State Audit Department
Audit Report appended to the Audit Certificate of Mararikkulam South Grama Panchayat for the Year 2022-2023.
1.Major Observations
Expenditure is not booked in the head reflecting the purpose for which the amount was spent.
E.g. Stationary Expense (Rs. 90/-) has been erroneously entered as an asset in Head 4 instead of Stationary Expense 2
2.Electric line post rearrangement should not be entered in the head starting with 2 instead of coming in the head starting with 4
2.Other Observations
1. As per the reconciliation statement of SBI e-Payment (6738510768) account, the balance as on 31.03.2023 is Rs.8371912/-. But according to the financial statement, the balance as on 31.03.2023 is Rs.8368540/-. A difference of Rs.3372/- is seen between the reconciliation statement and the amount in the financial statement.
2. Mismatch of actual balance and balance in balance sheet Eg. CFC grant ( including O.B) tottal amount received 20605287 /- ,expenditure 14553546 ( I6 13344734âÂÂ+ C.C 1208812 ) actual balance should come is IS 6051741 /- . But balance in the balance sheet is recorded as Rs.5177720/-.
3. Demand entries are not recorded in time. A demand entry is made at the end of the year in the ledger in respect of Taxes and Non Taxes revenue.
4. A mismatch in the closing balance amount of Kerala State Cooperative Bank and financial statement, 480672/- as per bank passbook of Kerala State Cooperative Bank. But as per financial statement the amount shown is Rs.79608/-.
5.General Purpose Fund Income as per financial statements is Rs.26662000/- and as per ACR the income is Rs.26817332/- and there is a difference of Rs.155332/- between the amount in financial statement and ACR.
6. A difference of Rs.20000/- exists between the total expenditure of SCP fund in ACR with income and expenditure schedule (I6) . As per I6 the expenditure of SCP fund is 3450351, however Rs. 3430351 has been spent during the year in SCP fund including Geoprojects.
7. Lapse of Maintenance Fund Road amount Rs.2004333/- as per govt order no 8253/5.12.2022 . An Allotment amount Rs.2004333/- not received in Web Sankhya
8 .There is a mismatch between the amounts in the financial statement and the sums entered in the register of Taxes
Eg. Mismatch between property tax as per sanchaya and annual financial statement.
item | As per annual financial statement | As per sanchaya |
Residential building current receipt | 2797949 (8614 advance) | 2933421 |
balance | 3208 | 17728 |
Nonresidential building demand current | 5516971 | 6352146 |
Nonresidential building current receipt | 5388869 | 6352146 |
balance | 90656 | 444025 |
9.Dues Demand Register Journal Voucher has been checked and no provision has been recorded against the due amount.
10. Block Panchayat share (473703/-) and District Panchayat share (473042) for joint projects in the balance sheet amount is the same as in the previous years.
11. Loan amount of 62331115/- is to be repaid as per the previous year's balance sheet . Below is the actual figure
loan amount | As per AFS |
OB | 62331115 |
Receipt | 17870000 |
expenditure | 7141050 |
Balance | 73060065 |
As per the above calculation in the financial statement, the balance due is Rs.73060065/, But according to the balance sheet of the current year, 72831536/- is to be paid as loan.
12 .There are no supporting documents to substantiate the journal vouchers.
അനുബന്ധം-2
ഗ്രാന്റുകളുടെ വിനിയോഗ സാക്ഷ്യപത്രം
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ 2022-2023 വർഷത്തെ വിവിധ ഗ്രാന്റുകളുടെ വിനിയോഗം, 23.01.2021-ലെ സ.ഉ(കൈ) 16/2021/തസ്വഭവ പ്രകാരം സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ള ഗ്രാന്റ് സ്റ്റേറ്റ്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുബന്ധം-1ല്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം പരിശോധിച്ച് ഗ്രാന്റുകളുടെ വിനിയോഗത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് വിധേയമായി സ്ഥാപനത്തിന്റെ ഗ്രാന്റുകളുടെ വിനിയോഗം സാക്ഷ്യപ്പെടുത്തുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ ഓഡിറ്റ് കാര്യാലയം, ആലപ്പുഴ
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്