മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ചരിത്രം
ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കില്‍ ആര്യാട് ബ്ളോക്കില്‍ ഉള്പ്പെ്ടുന്ന ഗ്രാമപ്പഞ്ചായത്താണ് മാരാരിക്കുളം തെക്ക്. കലവൂര്‍ വില്ലേജ് പൂര്ണ്മായും പാതിരപ്പളളി വില്ലേജ് ഭാഗികമായും ഉള്ക്കൊ്ള്ളുന്നതാണ് ഈ പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് അമ്പലപ്പുഴ താലൂക്കിന്റെ വടക്കുപടിഞ്ഞാറേയറ്റത്തായി, ചേര്ത്തടല താലൂക്കിനോടു ചേര്ന്നാ ണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയപാത 47-ന് പടിഞ്ഞാറും കിഴക്കുമായാണ് പഞ്ചായത്തിലെ പ്രദേശങ്ങള്‍ കിടക്കുന്നത്. പഞ്ചായത്തിന്റെ ആകെ വിസ്തീര്ണ്ണംച 19.07 ചതുരശ്രകിലോമീറ്ററാണ്.1953-ലെ സ്വാതന്ത്ര്യദിനത്തിലാണ് കലവൂര്‍ കേന്ദ്രമാക്കി പഞ്ചായത്ത് പ്രവര്ത്ത്നമാരംഭിച്ചത്. കടല്ത്തീ രത്തോടു ചേര്ന്നു കിടക്കുന്ന ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കഞ്ഞിക്കുഴി, മരാരിക്കുളം തോട് എന്നിവയും, തെക്കുഭാഗത്ത് ആര്യാട് പഞ്ചായത്ത്, തീയശേരി പൊഴി എന്നിവയും, കിഴക്കുഭാഗത്ത് നാഷണല്‍ ഹൈവേയും...
കൂടുതൽ വായിക്കുക