കാഴ്ച്ചപ്പാടും ദൌത്യവും

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)

“സുസ്ഥിര വികസനവും ജനപങ്കാളിത്തവും ഉറപ്പാക്കി, സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം എന്നിവയിൽ മാതൃകാപരമായ നേട്ടങ്ങൾ കൈവരിക്കുന്ന, എല്ലാവർക്കും സുരക്ഷിതവും സമൃദ്ധവുമായ ജീവിതനിലവാരം ഉറപ്പാക്കുന്ന ഗ്രാമപഞ്ചായത്തായി വളരുക.”

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)

  • ജനകീയ ആസൂത്രണത്തിലൂടെ പ്രാദേശിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുക.
  • കുടിവെള്ളം, ശുചിത്വം, റോഡുകൾ, പൊതുസൗകര്യങ്ങൾ എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക.
  • പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഹരിത വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.
  • ആരോഗ്യകരമായ ജീവിതശൈലിയും മികച്ച പൊതുജനാരോഗ്യ സേവനങ്ങളും ഉറപ്പാക്കുക.
  • വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യ വികസനം, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
  • മത്സ്യബന്ധനം, കൃഷി, ടൂറിസം തുടങ്ങിയ പ്രാദേശിക ഉപജീവന മേഖലകളുടെ സുസ്ഥിര വികസനത്തിന് പിന്തുണ നൽകുക.
  • സുതാര്യവും ഉത്തരവാദിത്തപരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഭരണസേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക.

വികസന കാഴ്ച്ചപ്പാട്